Chapter Title : Aloom [Colleen looser]
സ്ഥലമോ കാലമൊ അവസ്ഥയോ നോക്കാതെ ഒറ്റ തിരിപ്പിനു ശ്രീദേവിയുടെ മേശക്കരികിലേക്ക് തുറിച്ച പിശാചിന്റെ കണ്ണുകളുമായി അവൻ നിന്നു.
"നിങ്ങൾ എന്താണ് മേടം കരുതിയത്, ശമ്പളം തരുന്നുണ്ടെന്നു കരുതി എന്ത് തോന്നിവാസവും പറയാൻ പറ്റുന്ന അടിമകളാണ് ഞങ്ങൾ എന്നോ, ഇത്രയും കൃത്യമായിട്ട് ഒരു വർക്ക് കംപ്ലീറ്റ് ചെയ്തതിന്റെ എന്തെങ്കിലും ഒരഭിനന്ദനമോ വേണ്ട ഒരു നന്നിയെങ്കിലും നിങ്ങൾ പറഞ്ഞോ, ഇല്ലെങ്കിൽ മുഖത്തെങ്കിലും കാണിച്ചോ, അരോടുള്ള വാശിയാണ് ഞങ്ങളെ ദ്രോഹിച്ചു തീർക്കുന്നത്, കെട്ടിയോൻ ഇട്ടിട്ടു പോയിട്ട് കഴപ്പ് തീർക്കാൻ ആരും ഇല്ലാത്തതിന്റെ ദേഷ്യത്തിലോ. മാഡത്തിനറിയുമോ ഈ കമ്പനിയിൽ ഞാൻ അറിയുന്ന ഒരാൾക്കും മേഡത്തിനെ ഇഷ്ടമില്ല, ഒരു പിശാചായിട്ടാണ് എല്ലാവരും നിങ്ങളെ കാണുന്നത്.
ആരോടെങ്കിലും ഒരിത്തിരിയെങ്കിലും കരുണ കാണിച്ചു കൂടെ. വെറുതെ അല്ല കമ്പനി തൊലയുന്നത് നിങ്ങളുടെ സ്വഭാവം ഇങ്ങനെ ആണെങ്കിൽ ഉടനെ തന്നെ എല്ലാം നശിക്കും " ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു തീർത്തതിന്റെ ക്ഷീണം മുഖത്തു കാണിക്കാതെ തന്റെ ക്രൂരമായ കണ്ണുകൾ അവളിലേക്ക് തുറിച്ചു നോക്കി അവൻ അവിടെ നിന്നു. അവൻ കിതക്കുന്നുണ്ടായിരുന്നു വളരെ ആയത്തോടെ.പെട്ടെന്ന് താൻ സ്ഥലകാല ബോധം തിരിച്ചു പിടിച്ചു റൂമിന്റെ വാതിൽ വലിച്ചു തുറന്നു വെഗത്തിൽ പുറത്തേക്ക് നടന്നു.
റൂമിനുള്ളിൽ ഒരു ഇടിവെട്ട് ഏറ്റ പോലെ ശ്രീദേവി സ്തംഭിച്ചു പോയി. താൻ കേട്ടതിനെ തന്റെ തലച്ചോറിലേക്ക് എത്തിക്കാൻ അവർ വളരെ ബുദ്ധിമുട്ടുന്നതായി അവരുടെ മുഖം പറഞ്ഞു. അറിയാതെ ആ നിൽപ്പിൽ കണ്ണിൽ നിന്നും കണ്ണ് നീര് കവിളിലൂടെ താടിയിലൂടെ തന്റെ കാൽത്തണ്ടയിലേക്ക് വീണു. കേട്ടത് വിശ്വസിക്കാൻ അവർക്ക് അൽപ്പം സമയം വേണ്ടിയിരുന്നു. തന്റെ വേദനകൾ ആർത്തു
💬 Comments
View all comments