Chapter Title : Aloom [Colleen looser]
ഇല്ലെങ്കിൽ മുഖത്തെങ്കിലും കാണിച്ചോ, അരോടുള്ള വാശിയാണ് ഞങ്ങളെ ദ്രോഹിച്ചു തീർക്കുന്നത്, കെട്ടിയോൻ ഇട്ടിട്ടു പോയിട്ട് കഴപ്പ് തീർക്കാൻ ആരും ഇല്ലാത്തതിന്റെ ദേഷ്യത്തിലോ. മാഡത്തിനറിയുമോ ഈ കമ്പനിയിൽ ഞാൻ അറിയുന്ന ഒരാൾക്കും മേഡത്തിനെ ഇഷ്ടമില്ല, ഒരു പിശാചായിട്ടാണ് എല്ലാവരും നിങ്ങളെ കാണുന്നത്.
ആരോടെങ്കിലും ഒരിത്തിരിയെങ്കിലും കരുണ കാണിച്ചു കൂടെ. വെറുതെ അല്ല കമ്പനി തൊലയുന്നത് നിങ്ങളുടെ സ്വഭാവം ഇങ്ങനെ ആണെങ്കിൽ ഉടനെ തന്നെ എല്ലാം നശിക്കും " ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു തീർത്തതിന്റെ ക്ഷീണം മുഖത്തു കാണിക്കാതെ തന്റെ ക്രൂരമായ കണ്ണുകൾ അവളിലേക്ക് തുറിച്ചു നോക്കി അവൻ അവിടെ നിന്നു. അവൻ കിതക്കുന്നുണ്ടായിരുന്നു വളരെ ആയത്തോടെ.പെട്ടെന്ന് താൻ സ്ഥലകാല ബോധം തിരിച്ചു പിടിച്ചു റൂമിന്റെ വാതിൽ വലിച്ചു തുറന്നു വെഗത്തിൽ പുറത്തേക്ക് നടന്നു.
റൂമിനുള്ളിൽ ഒരു ഇടിവെട്ട് ഏറ്റ പോലെ ശ്രീദേവി സ്തംഭിച്ചു പോയി. താൻ കേട്ടതിനെ തന്റെ തലച്ചോറിലേക്ക് എത്തിക്കാൻ അവർ വളരെ ബുദ്ധിമുട്ടുന്നതായി അവരുടെ മുഖം പറഞ്ഞു. അറിയാതെ ആ നിൽപ്പിൽ കണ്ണിൽ നിന്നും കണ്ണ് നീര് കവിളിലൂടെ താടിയിലൂടെ തന്റെ കാൽത്തണ്ടയിലേക്ക് വീണു. കേട്ടത് വിശ്വസിക്കാൻ അവർക്ക് അൽപ്പം സമയം വേണ്ടിയിരുന്നു. തന്റെ വേദനകൾ ആർത്തു വിളിച്ചു കരയണമായിരുന്നു.
തനിക്കു ഒന്ന് ഉറക്കെ കരയണം. തന്റെ മനസ്സ് അങ്ങനെ എങ്കിലും സന്തോഷമാകുമോ എന്നവൾ ചിന്തിച്ചു. ഒരു നിമിഷം അറിയാതെ, ആഗ്രഹിക്കാതെ കണ്ണിൽ നിന്നും വന്ന കണ്ണുനീര് പൊയ്ക തന്റെ കർച്ചീഫുകൊണ്ട് തുടക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ അത് വെറും കണ്ണുനീർ അല്ലായിരുന്നു. അത് കണ്ണ് ഉറവയായിരുന്നു. നിർത്താതെ വീണ്ടും വീണ്ടും അത് പൊഴിഞ്ഞു കൊണ്ടിരുന്നു.
💬 Comments
View all comments