Chapter Title : അംല 3 [ദൃതങ്കൻ]
മുഖത്തു ഞാൻ ഒരു കുത്ത് കൊടുത്തു..
ബാക്കി ഉള്ളവർ മുന്നിലേക്ക് വരാതെ സിറാജ് അവരെ തടഞ്ഞു..
ഇവനായിരുന്നു പുറത്ത് നിന്നും ഞങ്ങളെ തെറി വിളിച്ചവൻ..
എനിക്ക് കൂടെ നടക്കുന്നവർ എന്തെങ്കിലും തെറിയോ എന്നെ രണ്ട് തല്ലോ തല്ലിയാൽ ഞാൻ അത് ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഒഴിവാക്കും..
പക്ഷെ പുറത്ത് നിന്നും ആരെങ്കിലും ചൊറിഞ്ഞാൽ പെട്ടന്ന് ദേഷ്യം വരും..
അതും പെൺകുട്ടികളുടെ മുന്നിൽ വെച്ച്..
അവനെ പിടിച്ച് ഞാൻ അവിടെ അടുത്തുള്ള മതിലിലേക് ചാരി നിർത്തി..
മുട്ടുകാൽ മടക്കി അവന്റെ നാബിയിൽ തന്നെ ഒരു മൂന്നാല് ചവിട്ട് കൊടുത്തു..
പിന്നെ മുഖത്തു നല്ല ശക്തിയിൽ മൂന്നാല് അടിയും..
ഇക്കാ.. അവനെ വിടു ഇക്കാ എന്നും പറഞ്ഞ് കൂടെ വന്ന മൂന്നും കരയാൻ തുടങ്ങി..
മൂന്നു പേരും നല്ല പേടിത്തൊണ്ടന്മാർ…
ഞങ്ങളുടെ ബഹളത്തിനിടയിൽ മഞ്ജുവിന്റെ ഫ്രണ്ട് പോയി ടീച്ചർ മാരെയും മാഷുമാരെയും കൂട്ടി വന്നു..
ടാ.. മൻസൂർ അവനെ വിട്..
ഗിരിജ ടീച്ചർ വന്ന് എന്നെ പിടിച്ചു മാറ്റി..
ആരാടാ നിങ്ങളൊക്കെ..
എന്താ ഇവിടെ ബഹളം.. ടീച്ചർ അവരോട് ചോദിച്ചു..
അത് പിന്നെ ടീച്ചർ ഞങൾ പരിവാടി കാണാൻ വന്നതാണ്..
അതൊന്നും പറ്റില്ല നിങ്ങൾ ഈ സ്കൂളിൽ ആണോ പഠിക്കുന്നത്..
അവർ ഒന്നും മിണ്ടാതെ നിന്നപ്പോൾ തന്നെ ടീച്ചർക്കു കാര്യം മനസ്സിലായി..
നിങ്ങൾക് ഇന്ന് ക്ലാസ്സില്ലേ..
പിന്നെയും അവർ നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ ടീച്ചർ അവരോട് ചോദിച്ചു നിങ്ങൾ ഏത് സ്കൂളിലെ ആണ്…
അവർ ഒന്നും പറഞ്ഞില്ല..
മറ്റുള്ള ടീച്ചർമാരും മാഷുമാരും.. അവിടേക്കു വരുന്നത് കണ്ടപ്പോൾ അവർ വേഗത്തിൽ തന്നെ അവരുടെ
💬 Comments
View all comments