Chapter Title : അംല 3 [ദൃതങ്കൻ]
സൈക്കിൾ എടുത്ത് ഓടിച്ചു പോയി..
ടീച്ചർ എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു
…
എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നേരെ പോയി തല്ലുകയാണോ വേണ്ടത്..
ഇവിടെ ഞങ്ങളൊക്കെ ഇല്ലേ..
ആ കുട്ടിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ..
ഗേറ്റ് മുന്നിൽ ആ സമയം ഒരുപാട് കുട്ടികൾ കൂടിയിരുന്നു..
അവരെല്ലാം എന്നെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്.. കൂടെ മഞ്ജുവും..
എല്ലാവരും ഗ്രൗണ്ടിൽ പൊയ്ക്കോളൂ ഇവിടെ ഒന്നും ഇല്ല..
ഹ്മ്മ്.. വേഗം..
ഒരു സാർ ചൂരലും എടുത്ത് വീശി കുട്ടികളെ എല്ലാം ഗ്രൗണ്ടിലേക് ഓടിച്ചു…
നീ വാ എന്നും പറഞ്ഞ് എന്നെ ടീച്ചർ ഒരു കസേരയിൽ ഇരുത്തി..
Ncc മാഷ് അങ്ങോട്ട് വന്നു മഞ്ജുവിനെ ഇങ്ങോട്ട് വിളിച്ചു പറഞ്ഞു…
തല്ലുണ്ടാക്കാൻ പോയതെല്ലേ ക്ഷീണം കാണും.. നീ കാന്റീൻ പോയി ഒരു ജൂസ് വേടിച്ചു കൊണ്ടുവാ..
മാഷ് പറഞ്ഞതാണെന്ന് പറഞ്ഞാൽ മതി..
അത് കെട്ട് മഞ്ജു എന്നെ ഒന്ന് നോക്കി കാന്റീനിലേക് നടന്നു..
മാഷും ടീച്ചറും ഗ്രൗണ്ടിലേക്കും പോയി..
ടാ.. മൻസൂർ..
നീ എന്തിനാ അവനെ തല്ലിയത്..
ഞാൻ നല്ലോണം പേടിച്ചു ട്ടോ..
ഇനി അവർ നമുക്കിട്ടു പണിവെക്കുമോ പുറത്ത് നിന്നും..
പോടാ.. നീ എന്നെയും കൂടെ പേടിപ്പിക്കുമല്ലോ..
ഹ്മ്മ്.. എന്തായാലും നിനക്ക് സ്കൂളിൽ ഒരു ഇമേജ് ഉണ്ടായി എന്ന് തോന്നുന്നു..
കുട്ടികളെല്ലാം നിന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..
പിന്നെ.. ഇതേതാ ഗുണ്ട എന്നാവും..
ഇക്കാ ഇതാ.. ജൂസ്..
ഓഹ്.. മഞ്ജു എനിക്ക് വേണ്ട നീ കുടിച്ചോ..
അയ്യോ എനിക് വേണ്ട.. മാഷ് ഇക്കാക് വേണ്ടി വേടിക്കാൻ പറഞ്ഞതെല്ലേ..
ഇനി ഇതിന്റെ പേരിൽ നിങ്ങൾ വഴക്ക് കൂടേണ്ട എന്നും
💬 Comments
View all comments