Chapter Title : അമ്മ പുതപ്പ് 5 [Bijo john]
ഞാൻ ഫോൺ സ്‌ക്രീൻ അമ്മയ്ക്ക് കാണിച്ചു കൊടുത്ത് പറയാൻ തുടങ്ങി. "ദാ, ആദ്യം പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാഗ്രാം ഡൗൺലോഡ് ചെയ്തു. ഇനി ഇത് ഓപ്പൺ ചെയ്യുമ്പോൾ 'Create New Account' എന്ന് കാണാം. അതിൽ നൊക്കണം."
അമ്മ ഫോൺ സ്‌ക്രീനിലേക്ക് നോക്കി തലയാട്ടി.
"അടുത്തത് ഒരു ഫോൺ നമ്പറോ ഇമെയിൽ ഐഡിയോ ചോദിക്കും. നമ്മൾ അമ്മയുടെ ഫോൺ നമ്പർ കൊടുക്കുന്നു. അപ്പോൾ ഫോണിലേക്ക് ഒരു ഒ.ടി.പി (OTP) മെസ്സേജ് വരും," ഞാൻ നമ്പർ ടൈപ്പ് ചെയ്തു. "ദാ, ആ ആറക്ക നമ്പർ ഇവിടെ അടിച്ചു കൊടുത്താൽ ഫോൺ നമ്പർ വെരിഫൈ ആയി."
"ആഹാ, അത് കൊള്ളാമല്ലോ. ഇനി അടുത്തത് എന്താ?" അമ്മ ചോദിച്ചു.
"ഇനി അമ്മയുടെ പേര് അടിക്കണം," എന്ന് പറഞ്ഞ് ഞാൻ കീബോർഡിൽ 'Merlin John' എന്ന് ടൈപ്പ് ചെയ്യാൻ തുടങ്ങി.
അത് കണ്ടതും അമ്മ പെട്ടെന്ന് എന്റെ കൈ പിടിച്ച് തടഞ്ഞു. "നിൽക്ക്, അതിൽ ആ ജോൺ എന്ന പേര് അടിക്കേണ്ട," അമ്മയുടെ സ്വരത്തിൽ പെട്ടെന്നൊരു മാറ്റമുണ്ടായിരുന്നു.
"അതെന്താ അമ്മേ? അച്ഛന്റെ പേരല്ലേ? സാധാരണ എല്ലാവരും ഭർത്താവിന്റെ പേരല്ലേ കൂടെ ചേർക്കാറുള്ളത്?" ഞാൻ അല്പം അത്ഭുതത്തോടെ ചോദിച്ചു.
"എനിക്ക് അങ്ങനെ ഇടണ്ട," അമ്മ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. "ഇത്രയും കാലം അച്ഛന്റെ പേരിന്റെ കൂടെ ചേർത്ത് എന്റെ സ്വന്തം പേര് പോലും ഞാൻ മറന്നുപോയ മട്ടാണ്. ഇനിയിപ്പോൾ എന്റെ പേരിന്റെ കൂടെ ഒരു പേര് വേണം എന്ന് നിർബന്ധമാണെങ്കിൽ, നിന്റെ പേര് ചേർത്താൽ മതി. 'Merlin' എന്ന് മാത്രം മതി, അല്ലെങ്കിൽ 'Merlin'
💬 Comments
View all comments