0%

Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 3 [കഥാകാരൻ]

Author : കഥകാരൻ ആമ Read All Parts 2.2K

അമ്മയിൽ നിന്ന് അമ്മയിലേക്ക്-3

കഥയെ ഇഷ്ടപെട്ട എല്ലാർക്കും നന്ദി…ഒരുപാടു അഭിപ്രായങ്ങൾ വരുന്നുണ്ട്..എല്ലാവരെയും തൃപ്പിത്തിപ്പെടുത്തുന്ന പോലെ എഴുതാൻ ശ്രമിക്കാം….

നന്ദി കഥകാരൻ ആമ

ഇന്നലത്തെ സംഭവങ്ങൾ മനസ്സിൽ വച്ചുകൊണ്ട് തന്നെ ഞാൻ താഴേക്കു ചെന്നു.ചെല്ലുമ്പോ അച്ഛമ്മ ഊണുമേശയിൽ ഇരിക്കുന്നുണ്ട് ചെറിയമ്മയെ കാണാൻ ഇല്ല..ഞാൻ കൈ കഴുകി ഇരുന്നു.അച്ഛമ്മ മുൻപേ തന്നെ കറി ഒക്കെ വിളമ്പി വച്ചിരുന്നു.ഞാൻ ചെറുതായൊന്നു ചെറിയമ്മയെ തിരഞ്ഞു..

എന്താ മോനെ വേറെ എന്തെങ്കിലും വേണോ?? അച്ഛമ്മ എന്നോടായി ചോദിച്ചു.

വേണ്ട അച്ഛമ്മേ ഇതുമതി എന്നും പറഞ്ഞു ഞാൻ ചോറുണ്ട് തുടങ്ങി..

അപ്പോഴാണ് ഓഹ് ഞാൻ മറന്നു എന്നുപറഞ്ഞു അച്ഛമ്മ എണിറ്റു പോയി പപ്പടം എടുത്തിട്ട് വന്നു എന്റെ പ്ലേറ്റിൽ ഒന്ന് വച്ചു…ഞാൻ അച്ഛമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

എന്നിട്ട് ചോദിച്ചു അച്ഛമ്മേ ചെറിയമ്മ കഴിക്കുന്നില്ലേ???

അവള് നേരത്തെ കഴിച്ചു,സമയം നോക്കിയേ നീയ് 2:30 ആയി…ഞാനും ഒന്ന് മയങ്ങി അതാ കഴിക്കാൻ വൈകിയത്..അവള് വന്നു വിളിച്ചപ്പോളാ ഞാനും എണീറ്റത്…എന്ന് പറഞ്ഞു അച്ഛമ്മ കഴിക്കാൻ തുടങ്ങി…

അച്ഛമ്മക്ക് വല്ല ന്യൂസും കിട്ടിയോ എന്നറിയാൻ ഞാൻ തുടർന്നു..അച്ഛമ്മേ ചെറിയമ്മ എന്തിനാ രാവിലെ കരഞ്ഞത് എന്നെങ്ങാനും പറഞ്ഞോ?

അത് അവള് പറഞ്ഞില്ല..ഞാൻ ചോദിച്ചു പക്ഷെ അവൾക്ക് പണ്ടേ ഉള്ള ശീലമാ എന്തുണ്ടെങ്കിലും ആരോടും ഒന്നും പറയില്ല..എല്ലാം ഉള്ളിൽ കൊണ്ട് നടക്കും അത് അങ്ങനെ ഒരു പൊട്ടി പെണ്ണ്…ദുഃഖങ്ങൾ പറഞ്ഞാൽ അല്ലെ അതിന്റെ കനം കുറയുള്ളു?? എന്തെകിലും വിഷമങ്ങൾ ഉണ്ടെങ്കിൽ അത് ആരോടെങ്കിലും പറഞ്ഞു തീർക്കണം…പണ്ട് ഇങ്ങനെ അല്ലായിരുന്നു…പെട്ടന്ന് അച്ഛമ്മ ടോപ്പിക്ക് നിർത്തി…നീ കഴിക്കാൻ നോക്ക് അച്ചു ചൂടാറും

അച്ഛമ്മ എന്തോ ഒളിക്കുന്ന

💬 Comments

View all comments