0%

Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 3 [കഥാകാരൻ]

Author : കഥകാരൻ ആമ Read All Parts 22.7K

ഹ ഹ ഹ

എന്ന് പറഞ്ഞ് ചെറിയച്ഛൻ ഞങ്ങളെ അമ്പലത്തിന്റെ അകത്തേക്ക് കൊണ്ടുപോയി ചെറിയ ആചാരങ്ങൾ ഒകെ ചെയ്യിപ്പിച്ചു.ദേവിയുടെ തിടമ്പ് പൂജ ചെയ്യുന്ന സ്ഥലത്തു എന്റെ സാന്നിധ്യം ഒകെ വേണമായിരുന്നു.ഞാൻ എന്താ ചെയ്യണ്ടേ എന്നുപോലും അറിയാതെ ചെറിയച്ഛൻ പറയുന്നത് ഒക്കെ കേട്ടു അവിടെ ഇവിടെ ഒക്കെ പോയി നിന്ന് ഒരുന്നൊക്കെ ചെയ്യാൻ തുടങ്ങി.എല്ലാം ചെയ്യുമ്പോളും ഞാൻ അമ്മയെ നോക്കുനുണ്ടായിരുന്നു.ഒരു ചെറുപുഞ്ചിരിയോടെ അമ്മ എന്നെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു.ആ ഒരു കാഴ്ച മതിയായിരുന്നു എനിക്ക് ഇല്ല പ്രയാസങ്ങളും മറക്കാൻ.അങ്ങനെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു,ചെറിയച്ഛൻ ഞങ്ങളെ ഊട്ടുപുരയിലേക്ക് കൊണ്ടുപോയി അവിടെ അന്നദാനം നടക്കുന്നുണ്ടായിരുന്നു.അവിടെന്ന് ഭക്ഷണം കഴിച്ചു ഞങ്ങൾ അമ്പലത്തിന്റെ പുറത്തേക്ക് ഇറങ്ങി.

ആ നിങ്ങൾ എങ്ങനെയാ വന്നേ??

നടന്ന ചെറിയച്ച..

നടന്നോ അപ്പോൾ നിനക്ക് ആ വണ്ടി എടുക്കായിരുന്നില്ലേ അച്ചു..

ഞാൻ എടുക്കാന്ന് പറഞ്ഞതാ ചെറിയച്ച ഈ അച്ഛമ്മയെ വേണ്ടാന്ന് പറഞ്ഞത്.നടക്കാൻ ഉള്ള ദൂരമേ ഉള്ളു എന്ന് പറഞ്ഞു ഏതൊക്കെയോ വഴിക്കൂടെ നടത്തിച്ചു..

ആ ബെസ്റ്റ് ഇനി അതിൽ കൂടെ പോണ്ട രാത്രി അല്ലെ നിങ്ങൾ ഇവിടെ ഇരിക്കു ഞാൻ ഒരു വണ്ടി റെഡി ആക്കി തരാം എന്ന് പറഞ്ഞു ചെറിയച്ഛൻ അങ്ങോട്ട്‌ നടന്നു..

ഞങ്ങൾ മൂന്നുപേരും അവിടെ ഇരുന്നു.അപ്പോഴാണ് അച്ഛമ്മ ഇപ്പോ വരാം എന്ന് പറഞ്ഞു അടുത്ത് കണ്ട ഒരു അമ്മമ്മയുമായി സംസാരിക്കാൻ വേണ്ടി പോയി.ഞാനും അമ്മയും ആ ഉത്സവപറമ്പിൽ പോസ്റ്റ്‌ ആയി ഇരിക്കാനും തുടങ്ങി.ചെറിയച്ചനെ ആണെങ്കിൽ കാണാനും ഇല്ല.അമ്മയെ നോക്കിയപ്പോ കുറവ്ഹ്നേരമായി എന്തോ ഒരു അസ്വസ്ഥത ഉള്ള പോലെ..എന്താ അമ്മേ എന്ന് ഞാൻ ചോദിച്ചു???

ഒന്നുമില്ല അച്ചു

💬 Comments

View all comments