Chapter Title : അമ്മയുടെ ചതി [ഫയർമാൻ]
എന്തോ ഉണ്ടാക്കുന്നുണ്ട്.
"എന്താ അമ്മേ ഉണ്ടാക്കുന്നേ ... " പ്രണവ് അങ്ങോട്ട് ചെന്നു .
"ആ.. മോനെണീറ്റോ .. ഇരിക്ക് , 'അമ്മ ഭക്ഷണമെടുക്കാം.."
അങ്ങനെ അവർ ഒരുമിച്ചിരുന്നു ഭക്ഷണം ഒക്കെ കഴിച്ചു.
സമയം കടന്നുപോയി. അവർക്ക് ആ വീട്ടിൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പുറത്തേക്കിറങ്ങാൻ രണ്ടാൾക്കും ഭയം. അങ്ങനെ ചുമ്മാ ഇരുന്നും കിടന്നും ഉറങ്ങിയും ടിവി കണ്ടും അവർ സമയം കളഞ്ഞു.
ഏകദേശം വൈകിട്ട് ഇരുട്ട് ആയപ്പോ പ്രമോദ് എത്തി.
"നിങ്ങൾ മാറിയത് ഏതായാലൂം നന്നായി. പോലീസ് വന്നു ആകെ പ്രശ്നം .. എന്നെയൊക്കെ ഒരുപാടു ചോദ്യം ചെയ്തു .. ഏതായാലും അവർക്കൊന്നും കിട്ടിയിട്ടില്ല.." പ്രമോദ് പറഞ്ഞു.
"ഹോ.. ദൈവം കാത്തു.. " ആലീസ് ആശ്വസിച്ചു..
"അച്ഛന്റെ ഏതെങ്കിലും വിവരം..?" പ്രണവ് ചോദിച്ചു.
"ഒരു അറിവുമില്ല മോനെ.. ഏതു ജയിലിലാണെന്നു പോലും അറിയില്ല.. ഇനിയിപ്പോ ജയിലിലാണോ അതോ അവരുടെ കൈയിലാണോ എന്നും അറിയില്ല. പാത്രത്തിലോ ടീവിയിലോ ഒരു വാർത്ത പോലുമില്ല.. എല്ലാം അവരുടെ കൂടെയല്ലേ.." പ്രമോദ് നെടുവീർപ്പിട്ടു.
ഇതുകേട്ട ആലീസ് ഒന്നു വിതുമ്പി. "നമുക്കൊന്നും ചെയ്യാനാവുന്നില്ലല്ലോ പ്രമോദേ..."
"ഏട്ടത്തി കരഞ്ഞു വെറുതെ ഇവനെ കൂടി വിഷമിപ്പിക്കാതെ.. എന്തെങ്കിലും ഒരു വഴി ദൈവം കാണിക്കും.. " പ്രമോദ് പറഞ്ഞു.
അന്ന് പ്രമോദ് ആ വീട്ടിലാണ് കിടന്നത്. രാവിലെ പോവുകേം ചെയ്തു ..
ഇടയ്ക്കിടെ പ്രമോദ് സന്ധ്യയാവുമ്പോ വരും.. അത്യാവശ്യം പച്ചക്കറിയും സാധനങ്ങളും കൊണ്ടുവരും.. പിറ്റേന്ന് രാവിലെ പോവുകേം ചെയ്യും.. ഇതൊരു പതിവായ് .. ദിവസങ്ങൾ കടന്നുപ്പോയി.. അവരിപ്പോഴും ആ വീട്ടിൽ തന്നെ. ഏകദേശം ഒരു മാസത്തോളം അങ്ങനെ
💬 Comments
View all comments