0%

Chapter Title : അമ്മയുടെ ഓണം [അൻസിയ]

Author : അൻസിയ Read All Parts 8546

എപ്പോഴാന്നു വെച്ച വന്ന മതി...."

"കേട്ടല്ലോ ചേട്ടാ ഇനി അവിടെ ചെന്നങ്ങാനും വാക്ക് മാറിയാലുണ്ടല്ലോ....??

"കേട്ടടി അമ്മ ഒന്നും പറയില്ല...."

മൂന്നര മണി ആയപ്പോൾ അവർക്കുള്ള ബസ് കിട്ടി... സാധാരണ ഈ സമയത്ത് നല്ല തിരക്ക് ഉണ്ടാവാറുണ്ട് ഇന്നിപ്പോ കാലി ആണല്ലോ എന്ന് മനസ്സിൽ പറഞ് കുട്ടനും അവരുടെ കൂടെ മുന്നിൽ കയറി......

തുണിക്കടയിൽ എത്തിയപ്പോ നാലര കഴിഞ്ഞു.... അവിടെ ആണെങ്കിൽ ഒടുക്കത്തെ തിരക്കും.... മോഡൽ ഡ്രസ്സ് ഒരു ഭാഗത്തും സാരി വേറെ ഒരു ഭാഗത്തും ആയിരുന്നു ... അമ്മയെ ഒറ്റക്ക് വിട്ടാൽ വില കുറവിന്റെ വല്ലതും എടുക്കും എന്നുറപ്പുള്ള കുട്ടൻ സുനിതയോട് ഇഷ്ട്ടമുള്ളത് എടുക്കാൻ പറഞ് അമ്മയുടെ കൂടെ മുകളിലേക്ക് പോയി..... നല്ല മോഡലിൽ ഉള്ള കുറെ സാരികൾ എടുത്ത് നോക്കി കുട്ടൻ അമ്മക്ക് നല്ല മാച്ച് ആയ ചുവപ്പും കറുപ്പും നിറത്തിലുള്ള ഒരു സാരി എടുത്തു... വില നോക്കിയ സിന്ധു കുട്ടനോട് അത് വേണ്ടാ എന്ന് പറഞ്ഞു.... അതൊന്നും കേൾക്കാതെ അവൻ സാരി പായ്ക്ക് ചെയ്യാൻ പറഞ്ഞു....

"എന്തിനാ മോനെ അത്രയും വിലയുള്ളത് എടുത്തത്....???

"അമ്മ ഒന്ന് മിണ്ടതിരിക്ക് ...."

"മാഡം വേറെ വല്ലതും വേണോ.....???

സെയിൽസ് ഗേൾ ചോദിച്ചത് കേട്ട് സിന്ധു വേണ്ടാ എന്ന് പറഞ്ഞു.... ഉടനെ തന്നെ കുട്ടൻ....

"വേണം അമ്മ നല്ലത് പോയി നോക്ക് അല്ലങ്കിൽ ഈ കണ്ട ആളുകളുടെ ഇടയിൽ വെച്ച് ഞാൻ തന്നെ എടുക്കും.... വെറുതെ ചമ്മാൻ നിൽക്കണ്ട...."

കുട്ടനെ ഒന്ന് ഇരുത്തി നോക്കി സിന്ധു അങ്ങോട്ട് പോയി.... അമ്മ വരുന്നത് വരെ ചുറ്റി തിരഞ്ഞു നടന്ന കുട്ടൻ ഡിസ്‌പ്ലൈയിൽ വെച്ച ഒരു നൈറ്റി കണ്ട് അതെടുത്തു നോക്കി.... തൊടുമ്പോൾ തന്നെ നല്ല സുഖം.... വളരെ നൈസ് ആയ തുണി... തിരിച്ചും മറിച്ചും നോക്കി കൈ വളരെ ചെറുതാണ്... എന്നാലും ഇറങ്ങുമ്പോ ഇടാം ... അതും കൂടി എടുത്ത് അവൻ അമ്മയുടെ അടുത്തേക്ക് ചെന്നു....

"അമ്മെ ഇതു നോക്ക്..... ഞാൻ അമ്മക്ക് എടുത്തതാ...."

"എനിക്കോ..... നിനക്കിത് എന്തിന്റെ കേടാ....???? "

"കണ്ടപ്പോൾ ഇഷ്ട്ടം തോന്നി അപ്പൊ എടുത്തു.... "

അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി കൊണ്ട് സിന്ധു അത് വാങ്ങി ....

"കുട്ടാ... നിനക്ക് ഷർട്ട് എടുക്കണ്ടേ....???

"ഇവിടുന്ന് വേണ്ടാ ഞാൻ പുറത്തു നിന്നും എടുത്തോളാം...."

"അതൊന്നും പറ്റില്ല ഇന്ന് തന്നെ എടുക്കണം...."

"ഹമ്... തൊട്ടപ്പുറത്ത് ഒരു മെൻസ് വെയർ ഉണ്ട്

💬 Comments

View all comments