Chapter Title : അമ്മയുടെ പ്രതികാരം1
കാരണം കാമുകി വേറെ ഒരുത്തനു ഒപ്പംഒപ്പം ചാടിപോയൽ നന്നായി എന്ന് വേണം കരുതാൻ ഒരിക്കൽ താൻ കെട്ടികഴിഞ്ഞു ചാടി പോകില്ല എന്ന് ആര് കണ്ടു...അവള് മറ്റവന്റെ കുട്ടിയേയും വയറ്റിൽ ഇട്ടു പെറ്റു സുഖിച്ചു ജീവിക്കും...ഇവനോ ചത്ത് പണ്ടാരം അടുങ്ങി...അവന്റെ തന്തക്കും തള്ളക്കും പോയി ..അവൾക്കു ഒരു നഷ്ടവുമില്ല..
വല്ല ഞെക്കാലോ പിച്ചാലോ ഉണ്ടെങ്കിൽ തന്നെ അവൻ ചത്തപ്പോൾ അതും ആരും അറിയില്ല..ഇവൾക്ക് ഒക്കെ മറുപടി വേറെ നല്ല സുന്ദരിയായ പെണ്ണിനെ കെട്ടി അവൾക്കു മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം...എന്നിട്ടു അവൾ കൊതിക്കണം താൻ കളഞ്ഞ ജീവിതം ആണല്ലോ ഇതെന്ന്..അല്ലാതെ ചവാൻ പോകുന്നു...പോകുന്ന പെണ്ണിനും ബസിനും പിന്നലെ ഓടരുത് 5 മിനിറ്റു കഴിയുമ്പോൾ വേറെ വരും..
കുറച്ചു കഴിഞ്ഞപ്പോൾ റോഡിലെ ബ്ളോക് ഒഴിവായി....ഡ്രൈവർ വേഗം വണ്ടിയെടുത്തു ...ജിതനെ പാലക്കാടു ബസ് സ്റ്റാന്റിൽ കൊണ്ട് വിട്ടു...
ഇനി ഇവിടേക്ക് ദിക്കറിയാതെ കുട്ടിയെ പോലെ ജിതൻ കുറച്ചു നേരം അവിടെ നിന്നു....
തൃശൂർ .....തൃശൂർ.....മയിൽവാഹനം ബസിലെ കിളിയുടെ ഒച്ചയാണ് അവനെ ഉണർത്തിയത്... താൻ ഒരിക്കൽ കളിച്ചു വളർന്ന സ്ഥലം വരെ ഒന്ന് പോകുക ഇനി ഒരിക്കൽ അവിടെ ചെല്ലാൻ പറ്റിയില്ലെങ്കിലോ....
ജിതൻ വേഗം തൃശൂർ ബസിൽ കയറി പറ്റി.....പെട്ടെന്ന് തന്നെ ബസ് എടുത്തു...അവന്റെ മനസ്സിൽ വീണ്ടും ഓർമ്മകൾ ചിറകടിച്ചുചിറകടിച്ചു പറക്കാൻ തുടങ്ങി....ജിതൻ മെല്ലെ കണ്ണുകൾ അടച്ചു ഗായത്രി മന്ത്രം ചെല്ലാൻ തുടങ്ങി....ബസ് തൃശൂർ ശക്തൻ സ്റ്റാന്റിൽ പ്രേവേശിച്ചപ്പോൾ ആണ് ജിതൻ കണ്ണ് തുറന്നത്...
അവൻ വേഗം പുറത്തിറങ്ങി...ആദ്യം കണ്ട ബേക്കറിയിൽ നിന്നും രണ്ടു പാക്കറ്റ് മിട്ടായി വാങ്ങി..കൈയിൽ വെച്ച്..ഒരു കാലത്തു ആരെങ്കിലും കാണാൻ വരുമ്പോൾ മിട്ടായി ഉണ്ടോ എന്ന് ആർത്തിയോടെ നോക്കുന്ന കണ്ണുകളിൽ തന്റെ കുഞ്ഞുകണ്ണുകളും ഉണ്ടായിരുന്നു..എന്ന് ജിതൻ വേദനയോടെ ഓർത്തു....
ബഥനി ഓർഫനേജ്....അവൻ കയറുമ്പോൾ കുട്ടികൾ അവനെ വലംവെച്ച് പൊതിഞ്ഞു....സിസ്റ്റർ അവനെ മോഡറേറ്ററുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി...അവനെ കണ്ടപ്പോൾ തന്നെ അയാൾക്ക് അവനെ തിരിച്ചറിയാൻ പറ്റി..
സുഖമല്ലേ കുഞ്ഞേ. ...
അതെ...ഞാൻ എല്ലാം അറിയുന്നു..നാരായണൻ പോയല്ലേ ...തെല്ലു വിഷമത്തോടെ.അയാൾ പറഞ്ഞു...
ഉം.ഒരു മൂളൽ മാത്രം ആയിരുന്നു ജിതന്റെ മറുപടി....ഇവിടെ എല്ലാവര്ക്കും സുഖം
💬 Comments
View all comments