Chapter Title : അമ്മയുടെ പ്രതികാരം1
അല്ലെ...
സുഖം എന്ന് പറയാം കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്..പണത്തിന്റെ..അതെല്ലാം ശരിയാകും...ഞാനും നോക്കാം എന്നെ കൊണ്ട് പറ്റുന്ന പോലെ
ഉം.....
അപ്പോൾ ഞാൻ ഇറങ്ങും.... യാത്ര പറയുന്നില്ല..എല്ലാവരോടും അനോഷണം പറയണം...
അതും പറഞ്ഞു ജിതൻ വേഗം പുറത്തേക്കു നടന്ന്...
ഇപ്പോൾ ഒരു മഴ പെയ്തിരുന്നെകിൽ എന്ന് ജിതൻ ആഗ്രഹിച്ചു പോയി തന്റെ കണ്ണുനീർ ആരും കാണണ്ട....
ഒരു കാലത്തു താൻ കണ്ട സ്വപങ്ങൾ ഇതിനുള്ളിൽ നിന്നായിരുന്നു...ആരുമില്ലാത്തവന്റെ വേദന അത് അനുഭവിച്ചു തന്നെ അറിയണം..ഇപ്പോളത്തെ തലമുറയ്ക്ക് എല്ലാവരും ഉണ്ടായിട്ടും..എന്ത് കഴപ്പനു അമ്മയോടും അച്ഛനോടും ഒരേ മറ്റവൻമാർ പെരുമാറുന്നത് കാണുമ്പോൾ തന്നെ അവന്റെ നട്ടെല്ല് ചവിട്ടി മുറിക്കാൻ തോന്നും...അവിടെ കിടന്നോളും തിന്നാൻ കൊടുത്താൽ മതിയല്ലോ...അല്ലാതെ അവന്റെ ആട്ടും തുപ്പും സഹിക്കേണ്ട ഗതികേട് വരില്ലലോ.....
ഇവിടെത്തെ അനാഥാലയത്തിൽ നിന്നും നാരായണൻ നമ്പുതിരിയാണ് തന്റെ ജീവൻ രക്ഷിച്ചത്...ഒരു പട്ടിണികാലത് ഇവനെ ഞാൻ കൊണ്ട് പോകട്ടെ എന്ന ചോദ്യത്തിന്. മോഡറേറ്റർ എത്രയും വേഗം കൊണ്ട് പോകു എന്ന് പറയാതെ പറഞ്ഞു..ഒരാൾ പോയാൽ അവന്റെ ഭക്ഷണം എങ്കിലും മറ്റുള്ളവർക്ക് കൊടുക്കാം...
ആ മഹാ മാന്ത്രികൻ ഇന്നില്ല അയാളുടെ മകനും ഇല്ല മകൻ എവിടെ എന്നു ഇപ്പോളും ആർക്കും അറിയില്ല ..ഒരിക്കൽ ദുർ മന്ത്രവാദം പഠിക്കാൻ ഇല്ലത്തു നിന്നും ഇറങ്ങി ചിലർ പറയുന്നു ഭ്രാന്തു പിടിച്ചു നടപ്പുണ്ട് എന്ന് വീട്ടുകാരും അത് തന്നെ വിശ്വസിക്കുന്നു..
തന്റെ അമ്മയുടെ കൂടെ കഴിഞ്ഞ ചെറിയ ഓർമ മാത്രമേ ജിതനുള്ളു...കണ്ടു പിടിക്കണം...എല്ലാം.....
അവൻ വേഗം ബസ് സ്റാന്റിലേക്കു നടന്നു.... അവിടെ ഒരു ബസ് പുറപ്പെടാൻ തയാർ ആയി നില്കുന്നു....
~~~~~~~~~~~~~~~~~~~~~~~~~
....പൂരത്തിന്റെ നാട്ടിൽ നിന്നും തെയ്യത്തിന്റെ നാട്ടിലേക്കു..........
~~~~~~~~~~~~~~~~~~~~~~~~~
💬 Comments
View all comments