0%

Chapter Title : അമൃതകിരണം 13 [Meenu]

Author : Meenu Read All Parts 25956

അങ്ങനെ വെറുതെ വരാൻ സാധ്യത ഇല്ലല്ലോ.

കിരൺ: നീ ഒന്ന് പോയെ... നാളെ എപ്പോളാ ജിമ്മി ടെ ഫ്ലൈറ്റ്?

അനു: 11.30 എന്ന് ആണ് പറഞ്ഞത്. നിങ്ങൾ നേരിട്ട് അങ്ങ് വരുമോ അതോ അമ്മു ൻ്റെ അവിടേക്ക് വരുവോ? അവിടേക്ക് വരുവാണെങ്കിൽ എല്ലാവർക്കും ഒരുമിച്ചു പോവാം.

മനു: ഹാ ചേട്ടാ...

കിരൺ: കിടന്നോ നീ?

മനു: ഹാ... ഉറങ്ങിയില്ല. ധന്യ എവിടെ?

അനു: ഇപ്പോൾ ധന്യയെ മതി എൻ്റെ ചേട്ടാ...

കിരൺ: നീ അല്ലെ അതിൻ്റെ കാരണം.

അനു: ഇങ്ങനെ അഡിക്ട് ആവും എന്ന് ഞാൻ വിചാരിച്ചോ?

മനു: പോ കൊച്ചെ....

കിരൺ: ഞാൻ നിങ്ങൾ നാളെത്തെ എങ്ങനെയാ പ്ലാൻ എന്നൊന്ന് അറിയാമെന്നു വച്ച് വന്നതാ.

മനു: ചേട്ടൻ അവരുടെ അടുത്തേക്ക് വാ.. നമുക്ക് അവിടെ നിന്ന് ഒരുമിച്ചു പോവാം.

കിരൺ: ഞാൻ നോക്കട്ടെ... ഓഫീസിൽ നിന്ന് ഇറങ്ങുന്നത് പോലെ ഇരിക്കും എല്ലാ പ്ലാൻ ഉം.

അനു: സ്വാഭാവികം. ഓഫീസ് കഴിഞ്ഞിട്ടേ ധന്യ പോലും ഉള്ളു...

കിരൺ: വെറുതെ അല്ല, കല്യാണം കഴിക്കുന്നത് വരെയേ ജീവിതം ഉള്ളു എന്ന് എല്ലാവരും പറയുന്നത്.

മനു: അതിൽ സംശയം ഉണ്ടോ?

അനു: ദേ എന്നെകൊണ്ട് ഒന്ന് പറയിപ്പിക്കരുത് കെട്ടോ രണ്ടും കൂടി.

കിരൺ: ഹഹഹ... മനു നീ അവളുടെ കൈയിൽ നിന്ന് വാങ്ങിച്ചോ ബാക്കി ഉള്ളത്. ഞാൻ പോണു നാളെ കാണാം.

അനു: അയ്യോ അങ്ങനെ പോവല്ലേ...

കിരൺ: ഒന്ന് പോടീ...

മനു: ഹാ.. ഞങ്ങൾ രാവിലെ തന്നെ അവരുടെ അടുത്തേക്ക് പോവും. ധന്യ വരുന്നുണ്ടെങ്കിൽ പോരാൻ പറ.

കിരൺ:

💬 Comments

View all comments