0%

Chapter Title : അമൃതകിരണം 14 [Meenu]

Author : Meenu Read All Parts 34492

ഫോൺ ൽ തന്നെ ആയിരുന്നല്ലോ... എന്താ ഡാ... ചെന്നൈ ൽ വല്ല പെണ്പിള്ളേരെയും കറക്കി എടുത്തോ?

അനു ആണോന്നു അറിയാൻ ആണ് അമ്മു അങ്ങനെ ചോദിച്ചത്...

അശ്വിൻ: ഏയ്... ഞാൻ ഇങ്ങനെ ഇൻസ്റ്റ നോക്കി ഇരിക്കുവാരുന്നു... അപ്പോൾ ആണ് ചേച്ചിയുടെ മെസ്സേജ് വന്നത്....

എന്താ ചേച്ചി പതിവില്ലാതെ ഈ സമയത്തു ടെക്സ്റ്റ് ചെയ്തത്...ഉറങ്ങിയില്ലേ?

അമ്മു: ഇല്ല ഡാ... കിടന്നു.... പക്ഷെ ഉറങ്ങി ഇല്ല. ഡാ... ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ... സത്യം പറയണം.

അശ്വിൻ: എന്താ ചേച്ചി? എന്തെങ്കിലും ഇല്ലാതെ ചേച്ചി എനിക്ക് മെസ്സേജ് ചെയ്യില്ല എന്ന് അറിയാം. എന്ത് പറ്റി?

അമ്മു: സത്യം പറയണം....

അശ്വിൻ: ഹാ… ചേച്ചി ചോദിക്ക്....

അമ്മു: നീ ഇന്ന് കുറച്ചു മുൻപ് അനു ആയിട്ട് കുറെ നേരം സംസാരിച്ചോ?

അശ്വിൻ: ഹാ...ഞാൻ അനു നും ധന്യ ചേച്ചിക്കും ഇൻസ്റ്റ ൽ റിക്വസ്റ്റ് ഇട്ടിരുന്നു... അനു accept ചെയ്തു... നമ്പർ തന്നു അപ്പോൾ ഞാൻ കുറച്ചു മുൻപ് വിളിച്ചു സംസാരിച്ചു... ചേച്ചി അവിടെ ഇല്ലേ അനു ൻ്റെ കൂടെ?

അമ്മു: ഞാൻ ഇവിടെ ആണെന്ന് നിന്നോട് ആരാ പറഞ്ഞെ?

അശ്വിൻ: അനു പറഞ്ഞു ചേച്ചി അവിടെ ഉണ്ടെന്നു... കൂടെ ഇല്ലേ അനു ഇപ്പോൾ?

അമ്മു: ഇല്ല, ഞാൻ ധന്യയുടെ കൂടെ ആണ് അവളുടെ ഫ്ലാറ്റ് ൽ.

അശ്വിൻ: ആണോ? എങ്കിൽ ധന്യ ചേച്ചിയോട് എൻ്റെ റിക്വസ്റ്റ് accept ചെയ്യാൻ പറ.

അമ്മു: അവൾ എൻ്റെ കൂടെ ഇരുപ്പുണ്ട്.

അശ്വിൻ: പറ ചേച്ചി ഒന്ന് accept ചെയ്യാൻ...

അമ്മു: അവൾ ചെയ്തോളും...

💬 Comments

View all comments