Chapter Title : അമൃതകിരണം 16 [Meenu]
വിശേഷങ്ങൾ ഒക്കെ പറഞ്ഞു സമയം കളയും നോക്കിക്കോ.
അമ്മു: ഹഹഹ... ഞാൻ എഴുനേറ്റതെ ഉള്ളു...
ധന്യ: ഒൻപത് മണി ആയി.
അമ്മു: ഹാ... ശരി നീ അവരെ വിട്ടിട്ട് വേഗം വാ... ആ ചെക്കൻ വരുന്നതിനു മുൻപ് എനിക്ക് ഒന്ന് കുളിക്കണം.
ധന്യ: അവൻ ലഞ്ച് കഴിച്ചിട്ട് അല്ലല്ലോ വരുക.
അമ്മു: അല്ല. ലഞ്ച് ഒരുമിച്ച് കഴിക്കാം എന്ന് പറഞ്ഞു. നമുക്ക് ഓർഡർ ചെയ്യാം എന്തെങ്കിലും. എനിക്ക് വയ്യ ഉണ്ടാക്കാൻ. നീ നേരത്തെ വരുവാണെങ്കിൽ എന്തെങ്കിലും ഉണ്ടാക്കാം വേണമെങ്കിൽ.
ധന്യ: ഹാ... നോക്കട്ടെ... ഇവര് ഇറങ്ങിയിട്ട് ഞാൻ വരാം.
അമ്മു: ശരി ഡീ...
ധന്യ: അതെ ഒരു കാര്യം...
അമ്മു: എന്താ ഡാ?
ധന്യ: അനു പറഞ്ഞു എന്നോട്, അവൻ വൈകുന്നേരം കാണാം എന്ന് അവളോട് പറഞ്ഞിട്ടുണ്ടെന്ന്.
അമ്മു: ഇന്നോ?
ധന്യ: ഹാ... എന്നോട് ചോദിച്ചു, നീ അശ്വിൻ വരുന്ന കാര്യം പറഞ്ഞോ എന്ന്?
അമ്മു: നീ എന്ത് പറഞ്ഞു?
ധന്യ: ഞാൻ നീ പറഞ്ഞില്ല എന്ന് പറഞ്ഞു.
അമ്മു: അടിപൊളി... നന്നായി... എന്നിട്ട്?
ധന്യ: കണ്ടോ അവൾ പറഞ്ഞില്ലല്ലോ.... എന്നും പറഞ്ഞു പോയി.
അമ്മു: ഹാ അവളോട് പറയേണ്ട നമ്മൾ അവനെ കാണുന്ന കാര്യം.
ധന്യ: നിന്റെ അടുത്ത് വരുന്നത് അവൾക്ക് അറിയാം.
അമ്മു: അത് ഓക്കേ, നമ്മൾ രണ്ടും കൂടി കാണുന്നത് അവൾ അറിയേണ്ട. നീ വേറെ എവിടെ എങ്കിലും പോവാണ് എന്ന് പറഞ്ഞാൽ മതി.
ധന്യ: ഹ്മ്മ്... ഓക്കേ.
രണ്ടു പേരും ഫോൺ വച്ചു...
കിരണും സൂര്യയും പോയ പിന്നാലെ ധന്യ ഡ്രസ്സ്
💬 Comments
View all comments