Chapter Title : അമൃതകിരണം 16 [Meenu]
ധന്യ വീണ്ടും പുഞ്ചിരിച്ചു...
കുളി പൂർത്തിയാക്കി വന്ന ധന്യ വീണ്ടും അശ്വിൻ്റെ മെസ്സേജ് വന്നോ എടുത്തു നോക്കി.
ഇല്ല എന്ന് കണ്ടപ്പോൾ അവൾക്ക് ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ ഒരു നിരാശ വന്നോ എന്നൊരു സംശയം.
അതെ സമയം ധന്യയുടെ ഗ്രീൻ സിഗ്നൽ കിട്ടിയതിൻ്റെ സന്തോഷത്തിൽ ആയിരുന്നു അശ്വിൻ.
പക്ഷെ മനഃപൂർവം അശ്വിൻ തത്കാലം ഇത് ജിമ്മി അറിയേണ്ട എന്ന് തീരുമാനിച്ചു. ഇത് മാത്രം അല്ല തലേ ദിവസത്തെ അമ്മു ആയിട്ടുള്ള ചാറ്റ് ഉം അവൻ ജിമ്മിയെ അറിയിച്ചില്ല. പകരം സൺഡേ ആവാൻ വേണ്ടി അവൻ വെയിറ്റ് ചെയ്തു അമ്മു നെ നേരിട്ട് കാണാനുള്ള ക്ഷമ ഇല്ലാത്ത കാത്തിരിപ്പ്. അതിനു കാരണം ഉണ്ടായിരുന്നു... അമ്മു ആയി ഈ രീതിയിൽ ഉള്ള സംസാരം തുടങ്ങിയിട്ട് ആദ്യമായി നേരിട്ട് അമ്മു നെ കാണുന്നതിനുള്ള എക്സൈറ്റ്മെന്റ്.
ഞായറാഴ്ച ദിവസം എഴുന്നേറ്റപ്പോൾ തന്നെ അമ്മു ധന്യക്ക് മെസ്സേജ് അയച്ചു...
അമ്മു: ഡീ...
ധന്യ: ഹാ ഡീ...
അമ്മു: നീ എപ്പോൾ വരും?
ധന്യ: അവൻ എപ്പോളാണ് വരുന്നത്?
അമ്മു: ഉച്ചക്ക് മുൻപ് വരുമായിരിക്കും. പത്തു മണി കഴിയുമ്പോൾ പാലക്കാടു നിന്നു ഇറങ്ങും എന്നാണു പറഞ്ഞത്.
ധന്യ: അപ്പോൾ പന്ത്രണ്ട് മണി ആവില്ലേ?
അമ്മു: പന്ത്രണ്ട് കഴിയും.
ധന്യ: അപ്പോളേക്കും ഞാൻ വരാം.
അമ്മു: ഹാ... കിരണും സൂര്യയും പോയോ?
ധന്യ: റെഡി ആവുന്നു. രണ്ടു പേരും കൂടി ഇനി വൈകുന്നേരം പ്രതീക്ഷിച്ചാൽ മതി.
അമ്മു: വീട്ടിൽ മാത്രമല്ലെ പോവുള്ളൂ?
ധന്യ: ഉച്ച കഴിഞ്ഞു എത്തിയേക്കണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ ചേട്ടൻ അല്ലെ? എല്ലാവരോടും
💬 Comments
View all comments