Chapter Title : അമൃതകിരണം 2 [Meenu]
ധന്യ യുടെയും അടുത്തേക്ക് നടന്നു.
അമ്മു: ചുമട്ടു തൊഴിലാളികളെ വിളിക്കണോ?
ധന്യ: ആ.... വേണ്ടിവരും....
അനു: നീ എവിടെ പോയി ഇതിനിടയിൽ.
അമ്മു: ഞാൻ ഈ ചെക്കന് ഒരു ഐസ് ക്രീം വാങ്ങിക്കൊടുക്കാൻ,
ധന്യ: നീ ഐസ് ക്രീം വാങ്ങി കൊടുത്തോ അവനു?
അമ്മു: നല്ല ഐസ് ക്രീം ആണ് പെണ്ണുമ്പിള്ളേ?
ധന്യ: ഡാ, നിന്നോട് ആരാടാ, ഐസ്ക്രീം കഴിക്കാൻ പറഞ്ഞത്?
സൂര്യ: അത് ഒരാള് വാങ്ങി തരുമ്പോ വേണ്ട എന്ന് എങ്ങിനെയാ പറയുക?
ധന്യ: ഓ.... ഈ നാക്കു ഇല്ലായിരുന്നെങ്കിൽ...
അമ്മു: നിങ്ങൾ ആ ചെക്കനെ ചുമ്മാ പേടിപ്പിക്കാതെ പെണ്ണുമ്പിള്ളേ...
ധന്യ: പെണ്ണുമ്പിള്ള നിൻ്റെ...
അമ്മു: ഹാ.... പോരട്ടെ....
കിരൺ: അല്ല ആർക്കും വീട്ടിൽ പോവണ്ടേ?
ധന്യ: ചേട്ടാ, ഒരു ഓട്ടോ വിളിക്ക്.
അനു: നമുക്ക് നടക്കാം ധന്യ.
ധന്യ: നടക്കണോ?
അമ്മു: നടക്കാം... ഓട്ടോ വിളിക്കാൻ ഉള്ള ദൂരവും ഇല്ല.
ധന്യ: എങ്കിൽ നടക്കാം.
അമ്മു: നിങ്ങൾക്ക് നടക്കാൻ ബുദ്ധിമുട്ടു ഉണ്ടോ മനുഷ്യാ?
കിരൺ: എന്ത് ബുദ്ധിമുട്ടു? നടന്നേക്കാം...
ധന്യ: നീ, പറഞ്ഞത് കൊണ്ട് ആണ്, ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ....
ധന്യയും അനു ഉം മുന്നിലും അമ്മുവും സൂര്യയും നടുക്കും കിരൺ ഏറ്റവും പിന്നിലും ആയി അവർ നടന്നു നീങ്ങി.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തന്നെ അമ്മു തിരിഞ്ഞു കിരൺ നെ നോക്കി പറഞ്ഞു.
അമ്മു: ഒറ്റക്ക് നടന്നു ബോർ അടിക്കേണ്ട.
കിരൺ ചിരിച്ചു...
അമ്മു സൂര്യ നെ അവളുടെ വലതു കൈയിൽ പിടിച്ചു കൊണ്ട് കിരൺ ഒപ്പം എത്താൻ വേണ്ടി വെയിറ്റ് ചെയ്തു.
💬 Comments
View all comments