0%

Chapter Title : അമൃതകിരണം 4 [Meenu]

Author : Meenu Read All Parts 70939

ഉണ്ടാക്കു എങ്കിൽ....

ധന്യ: ഓക്കേ ഡീ...

അമ്മു: നമ്പർ അയച്ചിട്ട്...

ധന്യ: ഓ... ശരി...

ധന്യ അപ്പോൾ തന്നെ തൻ്റെ ഫോൺ എടുത്തു അമ്മുന് കിരൺ ൻ്റെ നമ്പർ അയച്ചു കൊടുത്തു. എന്നിട്ട് അവൾ വേഗം കിച്ചൻ ലേക്ക് പോയി. എന്നാലും ഉള്ളിൽ ഒന്നും ഇടാതെ മനു ൻ്റെ മുന്നിൽ പോയി പെട്ടല്ലോ എന്ന് ഓർത്തു ധന്യ, ഏയ്... അവനു മനസിലായി കാണില്ലായിരിക്കും... ഇനി അവനു മനസിലായിട്ടുണ്ടാവുമോ.... ഏയ്.... ധന്യ യുടെ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി വിടർന്നു. അവൾ കിച്ചൻ ൽ തൻ്റെ പണികളിൽ മുഴുകി. അനു ൻ്റെ ഫോൺ കൊണ്ട് പോയി കൊടുക്കാൻ അപ്പോൾ അവൾ തുനിഞ്ഞില്ല, ഇനി വീണ്ടും മനു ൻ്റെ മുന്നിൽ പോയി പെടണ്ടല്ലോ എന്ന് ഓർത്തു.

അതെ സമയം, അനു മനു ആയിട്ട് പതിവ് പോലെ വഴക്ക് തുടങ്ങി.... ഫുഡ് പുറത്തു നിന്ന് ഓർഡർ ചെയ്യാൻ ആവശ്യപ്പെട്ട് അനു ഉം എതിർത്ത് മനു ഉം....

മനു: ഉണ്ടാകാനുള്ള സമയം ഉണ്ടല്ലോ കൊച്ചെ, പിന്നെ എന്തിനാ പുറത്തു നിന്ന് ഓർഡർ ചെയ്യുന്നത്?

അനു: എനിക്ക് വയ്യ മനുഷ്യ ഇനി ഉണ്ടാക്കാൻ.

മനു: നീ ഇത്ര നേരം ധന്യ ടെ കൂടെ പോയി ഇരുന്നിട്ടല്ലേ, ഇപ്പോൾ മടി പറയുന്നത്.

അനു: ഞാൻ ധന്യ ടെ കൂടെ പോയി ഇരിക്കുന്നതിന് നിങ്ങൾക്ക് എന്താ?

മനു: എനിക്ക് ഇപ്പോൾ എന്താ, ഫുഡ് ഉണ്ടാകുന്ന കാര്യത്തിൽ മാത്രമേ എനിക്ക് പ്രശ്‍നം ഉള്ളു.

അനു: എൻ്റെ മനു, നമുക്ക് ഓർഡർ ചെയ്യാം.

മനു: ഇത്രക്ക് മടിച്ചി ആവരുത്

💬 Comments

View all comments