Chapter Title : അമൃതകിരണം 4 [Meenu]
നീ...
അതും പറഞ്ഞു മനു ഓർഡർ ചെയ്യാൻ സമ്മതിച്ചു കൊണ്ട്, തൻ്റെ ഫോൺ എടുക്കാൻ പോയി.
പരിചയം ഇല്ലാത്ത നമ്പർ ൽ നിന്നുള്ള "Hi" മെസ്സേജ് കണ്ടു കൊണ്ട് കിരൺ... ആരാണ് എന്ന് ആലോചിച്ചു ഇരുന്നപ്പോൾ അതാ കാൾ വരുന്നു അതെ നമ്പർ ൽ നിന്ന്...
കിരൺ: ഹലോ..
അമ്മു: ഇത് ഞാൻ ആടോ… അമ്മു...
കിരൺ: ഹാ... ഞാൻ ഓർത്തു ഇത് ആരാണ് ഹായ് ഇട്ടത് എന്ന്?
അമ്മു: പുതിയ ആരാധിക ആണെന്ന് വിചാരിച്ചോ?
കിരൺ: പിന്നെ... എന്ത് ആരാധിക?
അമ്മു: അതെന്താ നിങ്ങളെ ആരും ആരാധിക്കുന്നില്ല? ആ പെണ്ണും പിള്ള മാത്രമേ ആരാധിക്കുന്നുള്ളു? ആ ധന്യ?
കിരൺ: ആരാധിക്കുന്നവർ ഒക്കെ ആരാധിക്കട്ടെ... നീ വിളിച്ച കാര്യം പറ.
അമ്മു: ഓ... മാഷ് ഓഫീസ് ടൈം ൽ ഭയങ്കര സീരിയസ് ആണ് അല്ലെ?
കിരൺ: പോടീ... നീ കാര്യം പറ.
അമ്മു: എഡോ... എനിക്ക് ഒരു ഹെല്പ് വേണം.
കിരൺ: എന്താണ്?
അമ്മു: ഞങ്ങളുടെ ബ്രാഞ്ച് ഇവിടെ നിന്ന് മാറ്റാൻ ഉള്ള പ്ലാൻ ആണ്, അപ്പോൾ ഞാൻ ഓർത്തത്, നിങ്ങൾ ഇവിടുത്തെ ഒരു വല്യ ആൾ അല്ലെ എന്ന്. നിങ്ങൾക്ക് ഹെല്പ് ചെയ്യാൻ പറ്റുമല്ലോ നല്ല ബിൽഡിങ്‌സ് ഏതെങ്കിലും എടുക്കാൻ?
കിരൺ: ഏതു ഏരിയ ൽ ആണ് നിനക്ക് വേണ്ടത്?
അമ്മു: പാലാരിവട്ടം തന്നെ മതി. ബൈപാസ് ആണെങ്കിൽ വളരെ നല്ലത്.
കിരൺ: ഹ്മ്മ്... ഞാൻ നിന്നെ വിളിക്കാം ഒന്ന് അന്വേഷിച്ചിട്ട്.
അമ്മു: ശരി ഡോ.... ഫുഡ് കഴിക്കാൻ പോണില്ലേ വീട്ടിൽ.
കിരൺ: ഹ്മ്മ്... പോവണം.
💬 Comments
View all comments