0%

Chapter Title : അമൃതകിരണം 5 [Meenu]

Author : Meenu Read All Parts 64837

പറയാൻ വയ്യേ നിനക്ക്, നല്ല treatment എടുക്കാൻ.

അമ്മു: ഹ്മ്മ്... ചെയ്യണം.

അമ്മു സങ്കടത്തിൽ മുങ്ങിയ ഒരു ചിരി ചിരിച്ചു കിരൺ നെ നോക്കി.

ധന്യ: അമ്മു, നീ ചേട്ടൻ ആയിട്ട് സംസാരിച്ചു ഇരിക്ക്, ഞാൻ ഇപ്പോൾ വരാം.

അമ്മു: ഞാൻ വരണോ?

ധന്യ: വേണ്ട ഡാ, അനു ഉണ്ടല്ലോ.

അമ്മു: ഓക്കേ. ഞാൻ വരണം എങ്കിൽ വിളിക്കണേ.

ധന്യ: ആഹ് ഓക്കേ.

ധന്യ എഴുനേറ്റ് അനു ൻ്റെ ഫ്ലാറ്റ് ലേക്ക് നടന്നു.

അമ്മു: ഡോ...

കിരൺ: എന്താടോ... തൻ്റെ കണ്ണ് നനഞ്ഞല്ലോ.

അമ്മു: (നനഞ്ഞ കണ്ണുകളോടെ അവൾ അവനെ നോക്കി ചിരിച്ചു) ധന്യ ക്കു എന്നല്ല ആർക്കും അറിയില്ല ഈ കാര്യം, അനു നും എൻ്റെയും അവൻ്റെയും parents നു ഒന്നും അറിയില്ല. പക്ഷെ എനിക്ക് എന്തോ നിന്നോട് പറയാൻ തോന്നി ഇപ്പോൾ. അതുകൊണ്ട് പറയുകയാ.

കിരൺ: അമ്മു... എന്താടോ?

അമ്മു: ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ലടോ. കുറെ ടെസ്റ്റ് ഒക്കെ നടത്തിയതാ. ഇത് ജനറ്റിക് ഡിഫെക്ട് ആണ് അവനു, so its non-solvable.

കിരൺ: പിന്നെ നീ ചെക്ക് അപ്പ് നു പോവുന്നത് എന്തിനാ?

അമ്മു: അതിനു ഞാൻ ചെക്ക് അപ്പ് നു പോകുന്നു എന്ന് നിന്നോട് ആരാ പറഞ്ഞത്?

കിരൺ: ഇപ്പോൾ പിന്നെ ധന്യ പറഞ്ഞത്?

അമ്മു: ഞാൻ ചെക്ക് അപ്പ് എന്നൊക്കെ പറഞ്ഞു പോകും, എന്നിട്ട് എവിടെ എങ്കിലും ഒക്കെ ഒന്ന് കറങ്ങി തിരിച്ചു വരും.

കിരൺ: അമ്മു...

അവൻ അമ്മു ൻ്റെ വലതു കൈ യിൽ തൻ്റെ ഇടതു കൈകൊണ്ട് പിടിച്ചു,

💬 Comments

View all comments