Chapter Title : അമൃതകിരണം 5 [Meenu]
അമ്മു ൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീര് താഴേക്കു വീണു അത് കിരൺ ൻ്റെ ഇടതു കൈത്തണ്ടയിൽ വന്നു പതിച്ചു. അമ്മു തൻ്റെ ഇടതു കൈ കൊണ്ട് അത് തുടച്ചു എന്നിട്ട് അവളുടെ കൈയിൽ പിടിച്ചിരിക്കുന്ന അവൻ്റെ കൈവിരലുകൾക്ക് മേലെ അവൾ അവളുടെ ഇടതു കൈ വച്ചു കൊണ്ട് അവൻ്റെ കണ്ണുകളിലേക്ക് നോക്കി.
നിറഞ്ഞു തുളുമ്പിയ അമ്മു ൻ്റെ കണ്ണുകൾ കിരൺ ൻ്റെ കണ്ണുകളിൽ ആഴ്ന്നു നിന്നു.
കിരൺ: അമ്മു... നീ കരയാതെ... നീ ഇത്രേ ഉള്ളോ?
അമ്മു: എല്ലാവരുടെയും ഉള്ളു ഇങ്ങനെ ഒക്കെ അല്ലെ ഡോ. പുറത്തു കാണുന്നത് എല്ലാം ആണോ റിയാലിറ്റി?
കിരൺ: നീ കരയാതെ. റിയാലിറ്റി accept ചെയ്യൂ, എന്നിട്ട് എപ്പോഴും കാണാറുള്ള അമ്മു ആയിട്ട് ജീവിക്ക്.
അമ്മു: ഞാൻ അങ്ങനെ തന്നെ അല്ലെ എപ്പോഴും. എന്തോ നിന്നോട് ഷെയർ ചെയ്യാൻ തോന്നി. അതുകൊണ്ട് പറഞ്ഞതാ. സോറി നിൻ്റെ മൂഡ് ഉം കളഞ്ഞു ഞാൻ.
കിരൺ: പോടീ പെണ്ണെ... നീ ധൈര്യം ആയിട്ട് ഇരിക്ക്.
അമ്മു അവൻ്റെ കൈ വിടീച്ചു അവളുടെ കണ്ണുകൾ തുടച്ചു.
കിരൺ: നീ പോയി മുഖം കഴുകി വാ.
അമ്മു: ഹ്മ്മ്...
അമ്മു എഴുനേറ്റു
അമ്മു: ഡോ... ഇത് അറിയാവുന്നത് ഈ ലോകത്തിൽ എനിക്കും ജിമ്മിക്കും നിനക്കും മാത്രം ആണ്.
കിരൺ: നീ പേടിക്കേണ്ട. നീ സന്തോഷം ആയിട്ട് ഇരിക്ക്.
അമ്മു അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വാഷ് റൂമിലേക്ക് നടന്നു.
പെട്ടന്ന് ഡോർ തുറന്നു ധന്യയും അനു ഉം വന്നു, കൈയിൽ എന്തൊക്കെയോ പാത്രങ്ങൾ
💬 Comments
View all comments