Chapter Title : അമൃതകിരണം 7 [Meenu]
നടന്നു പോവണമായിരുന്നു. മനോഹരമായ വലിയ പൂൾ, അത് ഇങ്ങനെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഒരു വലിയ ഓപ്പൺ എയർ ഏരിയ. അതിൻ്റെ അവസാനം പുഴയുടെ തീരത്തു ആണ്.
അഞ്ചു മിനിറ്റ് നടപ്പിന് ശേഷം അവർ എത്തി.
ഒരു രണ്ടു നില കോട്ടേജ്.
കിരൺ: താഴെ ആണോ?
റൂം ബോയ്: അല്ല മുകളിലത്തെ ഫ്ലോർ. താഴെ പ്രൈവറ്റ് പൂൾ ഇല്ല നോർമൽ വില്ല ആണ്.
ഒരു ചെറിയ സ്റ്റെയർ കയറി മുകളിലത്തെ നിലയിൽ എത്തി.
ആദ്യം കാണുന്നത് ഒരു വിശാലമായ വരാന്ത, ചൂരൽ കൊണ്ടുള്ള രണ്ടു കസേരയും ടീപോയ് യും കിടക്കുന്നുണ്ട്. ചുവന്ന റെഡ് ഓക്സയിഡ് ഇട്ട ഫ്ലോർ. റൂം ബോയ് ഡോർ തുറന്നു കൊടുത്തിട്ട് പറഞ്ഞു.
"സർ... മൂന്നു അറ്റാച്ഡ് ബെഡ്‌റൂം ആണ്, രണ്ടു ബോട്ടിൽ വീതം വാട്ടർ ബോട്ടിൽ വച്ചിട്ടുണ്ട്. എല്ലാ ബെഡ്റൂമിലും ഹാൾ ലും ഇന്റർകോം ഉണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി. റൂം സർവീസ് നു നയൻ ൽ വിളിച്ചോളൂ"
കിരൺ: റിസപ്ഷൻ?
റൂം ബോയ്: സർ, ഇന്റർകോം നമ്പർ എല്ലാം ഫോൺ ൻ്റെ അടുത്ത് വച്ചിരിക്കുന്ന സ്റ്റാൻഡ് ൽ ഉണ്ട്.
കിരൺ: ഓക്കേ, താങ്ക് യു..
റൂം ബോയ്: വെൽക്കം സർ... ഹാവ് എ പ്ലെസന്റ് സ്റ്റേ...
എല്ലാവരും ചേർന്ന് "താങ്ക് യു..."
അവൻ ചിരിച്ചു കൊണ്ട് ഡോർ അടച്ചു പോയി.
എല്ലാവരും കൂടി വില്ല മുഴുവൻ ഒന്ന് ആസ്വദിച്ച് കണ്ടു.
ജിമ്മി വേഗം തന്നെ വാഷ് റൂമിലേക്ക് പോയി.
ജിമ്മി: എനിക്ക് മൂത്രം ഒഴിക്കാൻ മുട്ടിയിട്ട ഒരു രക്ഷയും ഇല്ല.
💬 Comments
View all comments