Chapter Title : ?അമൃതവർഷം? 2 [Vishnu]
കേൾപ്പിച്ചു ഒരു നസ്രാണിയുടെ കൂടെ പോയ സഹോദരി യോടുള്ള ദേഷ്യത്തിൽ ആണ് ഈ മുറ്റത്ത് കയറിവന്നു അവിവേഗം പ്രവർത്തിച്ചത്, അങ്ങ് പൊറുക്കണം”
അയാള് നിലത്ത് ഇരുന്ന മകനെ എഴുന്നേൽപ്പിച്ചു.എന്നിട്ട് ഫാത്തിമയെ ഒന്നു നോക്കി പിന്നെ എല്ലാവരും കേൾക്കെ പറഞ്ഞു.
“എനിക്ക് ഇനി എങ്ങനെ ഒരു മകളോ, എന്റെ ആൺമക്കൾക്ക് എങ്ങനെ ഒരു സഹോദരിയോ ഇല്ല, ബാപ്പാ നെയും കുടുംബത്തെയും നാട്ടുകാരുടെയും സമുദായത്തിന്റെ മുൻപിൽ മാനം കെടുത്തിയിട്ട് പോയ നീ ഞങ്ങളുടെ ഉള്ളിൽ മരിച്ചു”
“ബാപ്പാ”
“വിളിക്കരുത് അങ്ങനെ നിന്നെ കാണുന്നത് പോലും അറപ്പാണ്, മേലാൽ എന്റെയോ എന്റെ മക്കളുടെയോ മുന്നിൽ വന്നു പോകരുത്” ആ മനുഷ്യൻ ദേഷ്യത്തോടെ അവളോട് പറഞ്ഞു, പക്ഷേ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു".
ഇത് കണ്ടു അച്ഛൻ അയാളുടെ തോളിൽ കൈ വച്ചു പറഞ്ഞു
“എന്തൊക്കെയാ നസരെ ഈ പറയുന്നത്, കുട്ടികൾ ഒരു തെറ്റ് ചെയ്തു അതിനു എങ്ങനെ ഒക്കെ പറയുകയാണോ വേണ്ടത്”
“പിന്നെ ഞാൻ എന്താണ് സറെ ചെയ്യേണ്ടത്, എല്ലാ വരുടെയും മുന്നിൽ എന്നെയും കുടുംബത്തിനെയും മാനം കെടുത്തിയ ഇവളെ അന്ന് കൈയിൽ കിട്ടിയിരുന്നു എങ്കിൽ കൊന്നെനെ”
അയാള് അത് പറയുമ്പോഴും കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു.
“അതിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല”
സിദ്ധു ഏട്ടന് പറഞ്ഞു തുടങ്ങിയപ്പോൾ എല്ലാവരും ഏട്ടനെ നോക്കി
“ഇന്നലെ ഞാന് ചെന്നില്ലയിരുന്നെങ്ങിൽ ഇന്നത്തെ പത്രത്തിലും news ലും ഒക്കെ നിങ്ങള് ഒരു വാർത്ത കണ്ടേനെ, കമിതാക്കൾ ലോഡ്ജ് മുറിയിൽ ഒറ്റ കയറിൽ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്തു എന്ന്”
അച്ഛൻ....”എന്താ മോനെ നീ പറയുന്നത്”
സിദ്ധു.....”അതെ അച്ഛ ഇന്നലെ ഞാൻ
💬 Comments
View all comments