Chapter Title : ?അമൃതവർഷം? 3 [Vishnu]
തുറക്കുന്നതിന് വേണ്ടി സ്ലിടിങ് ഗ്ലാസ്സ് ഡോർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഞാൻ മുറിയിൽ കയറി ജനലിന്റെ അടുത്ത് തന്നെ ഒരു ദിവൻ കൊട്ടും ഇട്ടിട്ടുണ്ട്, സാധാരണ ദിവാൻ അല്ല തന്ത്ര ശാസ്ത്രത്തിൽ ഒക്കെ പരാമർശിച്ചിട്ടുള്ള ടൈപ്പ് ഒരു സാധനം ആണ്, ഞാന് അതിൽ കയറി കെടന്നു.
മനസ്സ് വല്ലാതെ അസ്വസ്ഥം ആയിരുന്നു.എന്തോ ഒന്ന് നഷ്ട്ടം ആയ പോലെ ഒരു ഫീലിംഗ്,
ജനലിനോടിതന്നെ ചേർന്ന് ഒരു സ്ലാബ് ഉം ഉണ്ട്, എന്റെ മുറി മാത്രം അല്ല തറവാടിന്റെ തെക്കേ വശം ഭൂരിഭാഗവും മറച്ചുകൊണ്ട് ഒരു മുത്തശ്ശി മാവ് തറവാടിന്റെ മുകളിലൂടെ പടർന്നു പന്തലിച്ച് ഒരു കുട പോലെ കിടപ്പുണ്ട്. ചുടു കാലത്തുപോലും റൂമിൽ നല്ല തണുപ്പ് ആണ്,റൂമിൽ നിന്നും ജനലിലൂടെ നോക്കിയാൽ പറമ്പും കുളങ്ങളും ഒക്കെ നല്ലപോലെ കാണാം, മഴപെയ്യുമ്പോൾ ജനൽ മുഴുവൻ തുറന്നു ഇട്ട് സ്ലാബിൽ കയറിയിരുന്ന് ഒരു ചുടു കാപ്പിയും കുടിച്ചൊണ്ട് ഇരുന്നു മഴ ആസ്വദിക്കുന്ന ഫീൽ ഉണ്ടല്ലോ എന്റെ പൊന്നോ അതിനെ വർണിക്കാൻ വാക്കുകൾ ഇല്ല.
പക്ഷേ ഇപ്പൊ ഒരു മനസമാധാനം ഇല്ല, വല്ലാത്ത ഒരു നഷ്ടബോധം തോന്നുന്നു, അത് എന്ത് കൊണ്ടാണെന്നും മനസ്സിലാകുന്നില്ല.
ഞാൻ റൂമിൽ നിന്നും ഇറങ്ങി എനിക്ക് ഏറ്റവും പ്രിയപ്പെട്ട തറവാട്ടിലെ കിഴക്കേ അറ്റത്ത് ഉള്ള കുളക്കടവി ലേക്ക് പോയി. തറവാട്ടിലെ 5 കുളങ്ങളിൽ ഏറ്റവും ചെറുതും അതി മനോഹരം ആണ് ഈ കുളം. ബാക്കി ഉള്ള 4 കുളങ്ങളും ഒരേ വലിപ്പത്തിൽ ആണ് നിർമിച്ചിരിക്കുന്നത്, അതിലെല്ലാം തന്നെ ഒരുപാട് ആമ്പൽ പൂക്കളും ഉണ്ട്. പക്ഷേ അവയിൽ നിന്നും എല്ലാം വ്യത്യസ്തം
💬 Comments
View all comments