Chapter Title : അമൃതയും ആഷിയും 2 [Annie]
ഓഫീസിലേക്ക് പോകാൻ ഞാൻ മാനസികമായി റെഡി അല്ല എന്ന് മനസ്സിലായി. അതുകൊണ്ട് ഞാൻ ഒരു സിക്ക്ലീവ് എടുക്കാൻ തീരുമാനിച്ചു. എഴുന്നേറ്റ് ചെന്ന് കമ്പ്യൂട്ടറിൽ ഒരു മെയിൽ ടൈപ്പ് ചെയ്തു ബോസിന് അയച്ചു. തീരെ സുഖമില്ലെന്നും പനിയാണെന്നും അതിൽ പറഞ്ഞിരുന്നു. ഉടൻ തന്നെ അതിനു മറുപടിയും വന്നു. നന്നായി വിശ്രമിക്കാനും ആവശ്യമുള്ള അത്രയും ദിവസം അവധി എടുത്തോളാൻ പറഞ്ഞു. തീർച്ചയായിട്ടും എന്റെ ബോസിന് അറിയാമായിരുന്നു കഴിഞ്ഞ മൂന്നു വർഷത്തിൽ ഞാൻ ഒരു സിക്ക് ലീവ് പോലും എടുത്തിട്ടില്ല. അതുകൊണ്ട് തീർച്ചയായും ഞാൻ ഇതിന് അർഹയായിരുന്നു.
അതിനുശേഷം ഞാൻ വീണ്ടും ഉറങ്ങാൻ തീരുമാനിച്ചു. എന്റെ ശരീരം നല്ല രീതിയിൽ ക്ഷീണം പ്രകടിപ്പിച്ചു. ഞാനെന്റെ കണ്ണുകൾ മുറുക്കിടച്ച് ഒന്നിനെക്കുറിച്ചും ഓർമ്മിക്കാതെ ഉറങ്ങാൻ ശ്രമിച്ചു. കുറ്റബോധം എന്നെ അലട്ടാൻ പാടില്ല ഞാൻ മനസ്സിൽ പറഞ്ഞു. കുറച്ചുനേരത്തിനു ശേഷം ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
💬 Comments
View all comments