Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
❤️അനന്തഭദ്രം 2❤️
Anandha Bhadram Part 2 | Author : Raja | Previous Part
ആദ്യ ഭാഗത്തിനു ഞാൻ പ്രതീക്ഷിച്ചതിലും അധികം ആണ് നിങ്ങൾ നൽകിയ സപ്പോർട്ട്..?
ആ ഒരു ധൈര്യത്തിൽ ഞാൻ എഴുത്തു തുടരുവാണ്.. ഇടയ്ക്കു കുറേ ഫ്ലാഷ് ബാക്ക് എല്ലാം കേറി വരുന്നുണ്ട്..കഥാസന്ദർഭം ആവശ്യപ്പെടുന്നവ തന്നെ എല്ലാം.. ആദ്യസംരംഭം ആയതിന്റെ പതർച്ചയും തെറ്റുകളും ഇനിയുള്ള ഭാഗത്തും കാണും.. ക്ഷമിക്കണം.. ഇഷ്ട്ടപ്പെട്ടാൽ ഹൃദയം❤️ തരുക..പിന്നെ നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും... ?ആദ്യഭാഗം കുറച്ചേ ഉള്ളു എങ്കിലും വിട്ടു പോയവർ വായിക്കാൻ മറക്കരുതേ...
********----------
അന്ന് ഒരു ശനിയാഴ്ച ആയിരുന്നു..നേരം വൈകിയതിനാൽ രാവിലെ പതിവായുള്ള 'jogging' വേണ്ട എന്നു വച്ചു... ഞാൻ പെട്ടെന്ന് തന്നെ റെഡി ആയി താഴേക്കു ചെന്നു.. എല്ലാരും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇരിക്കുവായിരുന്നു..
മാമനും മാമിയുഉം പാപ്പനും മേമയുഉം എല്ലാം കുറച്ചു കഴിഞ്ഞാൽ അവരുടെ വീട്ടിലേക്കു പോകും...
ചേട്ടനും ചേട്ടത്തിയും അവര് പോയി കഴിഞ്ഞേ ഇറങ്ങു എന്ന് പറഞ്ഞു..
കഴിച്ചു കഴിഞ്ഞു ഞാൻ എല്ലാരോടും യാത്ര പറഞ്ഞു കാർ എടുത്തു ഇറങ്ങി...
ചുവന്ന സ്വിഫ്റ്റ് കാർ ആയിരുന്നു എന്റേത്... കുറച്ചു ദൂരം മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ തന്നെ ഞാൻ മ്യൂസിക് പ്ലയെർ on ആക്കി നമ്മുടെ AR റഹ്മാൻ songs അങ്ങ് വച്ചു.. ഞാൻ പുള്ളിയുടെ കട്ട ഫാൻ ആണുട്ടോ.. കയ്യിലുള്ളതു കൂടുതലും മൂപ്പര്ഉടെ സോങ്‌സ് ആണ്..തൃശ്ശൂർ എംജി റോഡിൽ ആണ് എന്റെ ഓഫീസ് ബിൽഡിംഗ്..വീട്ടിൽ നിന്നും ഒരു 25 km ഉണ്ട് ഓഫീസിൽലേക്ക്....രാവിലത്തെ as usual ട്രാഫിക്ഉം തരണം
💬 Comments
View all comments