Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
എങ്ങനെയാ നീ ഇപ്പോഴും കെട്ടാതെ നടക്കുവല്ലേ.." ഞാൻ ഒന്നും മിണ്ടിയില്ല..വിനുവും..അവനും കെട്ടി കൊച്ചു ഒന്നുണ്ടേ..
അവൻ പറഞ്ഞത് സത്യം അല്ലെ..
"ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവിന് അവളുടെ ദേഹത്ത് ഒരു പോറലു പോലും ഏൽക്കുന്നത് സഹിക്കാനാവില്ല...ആ മിഴികൾ നനയുന്നതോ അവനു കാണാൻ കഴിയില്ല...
അവളുടെ സന്തോഷം ആയിരിക്കും അവന്റെ എല്ലാം...
"പൊന്ന് കൊണ്ട് മൂടി ഇല്ലേലും അവന്റെ നെഞ്ചിൽ അവളോട് ഉള്ള സ്നേഹം അത് പൊന്നിനേക്കാൾ വില ഉള്ളതായിരിക്കും..❤️"
ആക്കാര്യത്തിൽ ദീപ ഭാഗ്യവതി ആണ്...
അപ്പോഴത്തെ ടെന്ഷന് അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും എനിക്ക് വിഷമം ആയിട്ടുണ്ടാകുമോ എന്ന് തോന്നിയിട്ട് ആവണം അവൻ എന്റെ അടുത്തു കിടന്നിരുന്ന കസേരയിൽ വന്നിരുന്നു തോളിൽ കൈ വച്ചു എന്നിട്ട് പറഞ്ഞു..
"ഞാൻ സ്ഥലത്തു ഇല്ലാത്തപ്പോ എന്റെ വീട്ടുകാർക്ക് ഒരാവശ്യം വന്നെന്നറിഞ്ഞു നീ ഓടി എത്തിയല്ലോടാ"
ഞാൻ ഒന്ന് നോക്കിയപ്പോൾ അവന്റ മുഖത്ത് ഒരു ഓഞ്ഞ ഇളി..
"പോടാ മൈരേ "
പെട്ടന്ന് വായിൽ വന്നത് അതാണ്....ഹല്ല പിന്നെ അവന്റെ ഒരു കൊണച്ച ഡയലോഗ്..
തെറി പതുക്കെ പറഞ്ഞത് കൊണ്ട് അവന്റെ വീട്ടുകാർ കേട്ടില്ല.. അടുത്ത് നിന്നിരുന്ന വിനു അത് കേട്ടു ചിരി തുടങ്ങി..പിന്നെ ഞങ്ങളും ചിരിച്ചു..
(എന് നൻപനെപ്പോൽ ആരും ഇല്ലേ ഇന്ത ഭൂമിയിലെ.....പോട്രാ അന്ത സോങ് വിത്ത് BGM ???)
ഞങ്ങളുടെ ചിരി കേട്ട് അവന്റെ വീട്ടുകാർ ഒരു വല്ലാത്ത നോട്ടം പാസ്സ് ആക്കി..ഭാര്യ അകത്തു അപകടം പറ്റി കിടക്കുമ്പോൾ ഭർത്താവ് ഇവിടെ ഇതാ കൂട്ടുകാരോടൊപ്പം ഇരുന്നു ചിരിച്ചു മറിയുന്നു...
ഒരുപാട് വർഷം ആയിട്ടുള്ളതാണു ശരത്ഉം ആയുള്ള സൗഹൃദം..
ശരത്
💬 Comments
View all comments