Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
സ്വന്തം ആയി കാറ്ററിംഗ് യൂണിറ്റ് നടത്തുവാണ്. അവന്റെ അച്ഛൻ ആയിട്ട് തുടങ്ങി വച്ചതാണ്.. ഇപ്പൊ അവനാണ് എല്ലാം നോക്കി നടത്തുന്നത്.. അന്ന് ആക്‌സിഡന്റ് ആയ ദിവസം ഒരു വർക്കും ആയി എറണാകുളം പോയതായിരുന്നു അവൻ..
തൃശ്ശൂർ-കുന്നംകുളം റൂട്ടിൽ കേച്ചേരിയിൽ ആണ് അവന്റെ വീട്.. വീടിനോട് ചേർന്നുള്ള സ്ഥലത്ത് തന്നെ ആണ് കാറ്ററിംഗ് യൂണിറ്റ്..
ഞാനും അവനും പ്ലസ്ടു വരെ ഒരുമിച്ചു ആയിരുന്നു...
ഞാൻ ഡിഗ്രിക്ക് ഗുരുവായൂർ ശ്രീകൃഷ്ണയിൽ ചേർന്ന്... അവനു മാർക്ക് കുറവായിരുന്നു..അത് കൊണ്ട് അവനു റെഗുലർ കോളേജ്ഇൽ ഒന്നും സീറ്റ് കിട്ടിയില്ല.. അതോടെ അവൻ ഡിഗ്രി മോഹം ഉപേക്ഷിച്ചു അച്ഛന്റെ കൂടെ കൂടി... അവനോട് ഞാൻ distant ആയി ഡിഗ്രിക്ക് ജോയിൻ ചെയ്യാൻ പറഞ്ഞു.. ഞാൻ പഠിപ്പിച്ചു തരാം എന്നൊക്ക പറഞ്ഞു എങ്കിലും അവൻ കൂട്ടാക്കിയില്ല..
കോളേജിൽ പഠിക്കുമ്പോഴും പഠിത്തം കഴിഞ്ഞു തെണ്ടി തിരിഞ്ഞു നടന്നിരുന്ന സമയത്തും വട്ട ചിലവനു വേണ്ട പൈസ കണ്ടെത്തിയിരുന്നത് അവന്റെ ഒപ്പം കാറ്ററിംഗ് ന് പോയിട്ട് ആയിരുന്നു.. പോരാത്തതിന് നല്ല ഫുഡും കിട്ടും???
കാറ്ററിംഗ്നു പോകാറുള്ള ബോയ്സ്ന് അറിയാം അത് അല്ലേ..??
*****
ഞാൻ ഹോസ്പിറ്റലിൽ എത്തി കാർ പാർക്ക് ചെയ്ത് ഇറങ്ങി ശരത്തിനെ വിളിച്ചു.. അവർ റൂമിൽ ഉണ്ടെന്നും ഡിസ്ചാർജ് ഫോര്മാലിറ്റിസ് എല്ലാം കഴിഞ്ഞു എന്നും പറഞ്ഞു.. ന്യൂറോ blockile 5th ഫ്ലോറിൽ ആണ് അവരുടെ റൂം ഞാൻ അങ്ങോട്ട് പോയി..ഞാൻ ചെല്ലുമ്പോൾ അവരെല്ലാം പാക്ക് ചെയ്യുക ആയിരുന്നു...അവിടെ ദീപയുടെ അച്ഛനും അമ്മയും ശരത്തിന്റെ അമ്മയും കൂടെ ഉണ്ടായിരുന്നു... മറ്റ് താമസം ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾ ഇറങ്ങി ശരത്തഉം
💬 Comments
View all comments