Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ദീപയും അവന്റെ അമ്മയും എന്റെ കാറിലും ദീപയുടെ അച്ഛനും അമ്മയും അവരുടെ കാറിലും കേറി.. അവർ നേരെ അവരുടെ വീട്ടിലേക്കു ആയിരുന്നു.. ദീപയുടെ അടുത്തേക്ക് നാളെ വരാം എന്നും പറഞ്ഞു അവർ പോയി...
അതിന് ശേഷം ഞങ്ങളും പോന്നു.. ഇവരെ വീട്ടിലാക്കിയിട്ട് വേണമായിരുന്നു എനിക്ക് വീട്ടിൽ പോകാൻ...ഡിസ്ചാർജ് ആകുമ്പോൾ ഞാൻ വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞപ്പോൾ ശരത് ആദ്യo സമ്മതിച്ചില്ല എങ്കിലും ഞാൻ നിർബന്ധിച്ചു....
അവന്റെ കാർ വർക്ക്‌ഷോപ്പിൽ ആയതിനാൽ അവർ പോകാൻ ടാക്സി വിളിക്കാൻ ഇരിക്കുവായിരുന്നു.. ഞാൻ അതിന്റെ ആവശ്യം ഇല്ലന്നും ഓഫീസിൽ നിന്നും നേരെ ഹോസ്പിറ്റലിലോട്ട് വരാം എന്ന് ഞാൻ തലേന്ന് പറഞ്ഞിരുന്നു...
അത്കൊണ്ട് ഏട്ടത്തി പറഞ്ഞത് പോലെ നേരത്തെ വീട്ടിൽ എത്താൻ വേണ്ടി ആണ് ഞാൻ അഞ്ചു മണിക്ക് തന്നെ ഇറങ്ങിയത്...
പോരുന്ന വഴിക്കു കാറിൽ ഇരുന്നു തലേന്ന് പെണ്ണ് കാണാൻ പോയ കാര്യം ആയിരുന്നു ഞങ്ങൾ സംസാരിച്ചത്... തലേന്ന് വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു ഞാൻ അവരോട് അതിനെപ്പറ്റി...
ആദ്യം ഒന്ന് രണ്ടു തവണ ശരത്തുo വന്നിരുന്നു എന്റെ ഒപ്പം പെണ്ണ് കാണാൻ.
'എല്ലാം ശരിയാകും മോനെ' എന്ന ക്‌ളീഷ ഡയലോഗ് അവന്റെ അമ്മയും പറഞ്ഞപ്പോൾ തെണ്ടി എന്നെ ഒരുമാതിരി ഒരു ആക്കിയ ചിരി.. ???
നന്പൻ ഡാ ?
പുഴയ്ക്കൽ പടം കഴിഞ്ഞപ്പോൾ ഒരു ചെറിയ മഴക്കോളു കണ്ട് തുടങ്ങി ഇരുന്നു
ബട്ട് മൂപ്പര് പെയ്യാൻ ഉള്ള ഉദ്ദേശം ഇല്ലെന്നു തോന്നുന്നു.. അല്ലേലും കുറച്ചു കാലമായി അങ്ങനെ ആണല്ലോ..
ജൂണിലും ജൂലൈയിലും തരേണ്ടത് എല്ലാം കൂടി ഒരുമിച്ചു ഓഗസ്റ്റിൽ അങ്ങോട്ട്
💬 Comments
View all comments