0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.8K
തരും..പിന്നാലെ പ്രളയവും???? ഇത്തവണ ഇനി എന്താണാവോ എന്റെ വടക്കുന്നാഥാ...?? ശരത്തിന്റെ വീട്ടിൽ അവരെ ഇറക്കി പത്തു മിനിറ്റിൽ തന്നെ ഞാൻ അവിടെ നിന്നും ഇറങ്ങി.. നേരത്തെ എത്തണം എന്നാണല്ലോ ഏട്ടത്തിയമ്മയുടെ ഓർഡർ.. അല്ലേലും മ്മ്‌ടെ ചങ്ക് ചേച്ചിയമ്മ ഒരു കാര്യം പറഞ്ഞാ ഈ അനിയൻകുട്ടൻ അത് തെറ്റിക്കുവോ... ??? "എന്നാലേ ഞാൻ തെറ്റിച്ചു...?????" തൃശ്ശൂർ-കുന്നംകുളം റൂട്ടിലെ ട്രാഫിക്നോടും മല്ലിട്ട് ഞാൻ വീട്ടിൽ എത്തിയപ്പോൾ സമയം 7 ആകാറായിരുന്നു.. ഇടയ്ക്കു വീട്ടിൽ നിന്നും വിളിച്ചെങ്കിലും എടുത്താൽ ചീത്ത വിളി ഉറപ്പായോണ്ട് ഞാൻ ഫോൺ എടുത്തില്ല.. എന്റെ കാർ ഗേറ്റ് കടക്കുന്നത് കണ്ടപ്പോഴേ ഉമ്മറത്തു നിന്നിരുന്ന ദേവൂട്ടി ഓടി മുറ്റത്തെക്ക് വന്നു.. അവളുടെ ആ വരവ് കണ്ടപ്പോഴേ ഞാൻ വണ്ടി മുറ്റത്തു ഒതുക്കി നിർത്തി എന്റെ ബാഗും എടുത്തു ഇറങ്ങി... എന്റെ അടുത്തേക്ക് ഓടി വന്ന ദേവൂട്ടിയെ ഞാൻ കൈകളിൽ കോരി എടുത്ത് അവളുടെ രണ്ടു കുഞ്ഞി കവിളുകളിലും ഉമ്മ കൊടുത്തു.. ദേവൂട്ടി ഓടി വന്നപ്പോൾ ഞാൻ പെട്ടന്ന് വണ്ടി പോർച്ചഇൽ കേറ്റാൻ നിൽക്കാതെ ഒതുക്കി നിർത്തിയത് വേറെ ഒന്നും കൊണ്ടല്ല ഉള്ളിൽ ആ പഴയ സംഭവം ഓർമ്മ വന്നപ്പോൾ ഉണ്ടായ ഭയം കൊണ്ടായിരുന്നു... -------- കുറെ മാസം മുൻപ് ആണ്.. ഒരു ദിവസം ചേട്ടൻ പുറത്തു എവിടെയോ പോയി തിരിച്ചു വീട്ടിലേക്കു വരുക ആയിരുന്നു... കാർ മുറ്റത്തെക്ക് കയറ്റിയ അവൻ അവിടെ വച്ചു തന്നെ തിരിച്ചു റിവേഴ്‌സ് എടുത്തു പോർച്ലേക്ക് കയറ്റുവാൻ നോക്കി.. ഇതേ സമയം ദേവൂട്ടി കാർന്റെ ശബ്ദം കേട്ട് അച്ഛൻ വന്ന സന്തോഷത്തിൽ ഹാളിൽ നിന്നും

💬 Comments

View all comments