0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.8K
നേരെ ഓടി ഇറങ്ങി വന്നു... കാർ പോർച്ലേക്ക് റിവേഴ്‌സ് വരുന്നത് കണ്ട്, അച്ഛൻ കാറിൽ നിന്നും ഇറങ്ങി വരുമ്പോഴെ തന്നെ കാണാൻ വേണ്ടി ആ കുരുന്നു പോർച്ചഇൽ ഇറങ്ങി നിന്നു.. ചേട്ടൻ റിവേഴ്‌സ് എടുക്കാൻ നേരം പിന്നിൽ നോക്കിയപ്പോൾ ദേവൂട്ടി പോർച്ചഇൽ ഉണ്ടായിരുന്നില്ല..ഉമ്മറത്തുഉം അവളെ കണ്ടിരുന്നില്ല.. ഒരു പക്ഷെ അവൾ പിന്നീട് ആണ് ഓടി വന്നു അങ്ങോട്ട്‌ ഇറങ്ങി നിന്നിട്ടുണ്ടാവുക എന്ന് തോന്നുന്നു.. അവൾ പുറകിൽ കാറിനു കറക്റ്റ് സെന്ററിൽ ആയിരുന്നത് കൊണ്ട് റിയർ വ്യൂ മിററിൽ നോക്കിയപ്പോഴും ചേട്ടൻ പുറകിൽ നിന്ന കുഞ്ഞിനെ എന്തോ കണ്ടില്ലായിരിക്കാം ,, അല്ലെങ്കിൽ അവന്റെ അശ്രദ്ധ... ആ സമയം ആയിരുന്നു ഞാൻ ഫോണിൽ സംസാരിച്ചു കൊണ്ട് ഉമ്മറതേക്ക് വന്നത്..
വണ്ടി റിവേഴ്‌സ് വരുന്നതും ദേവൂട്ടി പിന്നിൽ നിൽക്കുന്നതും ആണ് ഞാൻ കാണുന്നത്.. കാർ കുഞ്ഞിന്റെ തൊട്ട് അടുത്ത് എത്താറായിരുന്നു.. ഞാൻ പെട്ടെന്ന് തന്നെ വിളിച്ചു കൂവി ചേട്ടനോട് വണ്ടി നിർത്താൻ പറഞ്ഞു.. അവൻ പെട്ടന്ന് തന്നെ ബ്രേക്ക്‌ ചവിട്ടി വണ്ടി നിർത്തി കാറിൽ നിന്നും ഇറങ്ങി.. ആ സമയം തന്നെ ദേവൂട്ടി എന്റെ ശബ്ദം കേട്ട് ഞെട്ടിതിരിഞ്ഞു പിന്നോട്ട് മാറിയിരുന്നു.. ഞാൻ അവളെ ഓടി ചെന്ന് എന്റെ കൈകളിൽ വാരി എടുത്തു.. കാര്യം മനസ്സിലായ ചേട്ടൻ ആകെ മരവിച്ച അവസ്ഥയിൽ ആയി പോയി... അപ്പോഴേത്തെ അവന്റെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കമല്ലോ.. അവൻ ദേവൂട്ടിയെ എന്റെ കൈകളിൽ നിന്നും വാങ്ങി അവളുടെ ഇരു കവിളുകളിലും നെറ്റിയിലും എല്ലാം ഭ്രാന്തമായി ചുംബിച്ചു... ചേട്ടന്റ കണ്ണുകൾ ആകെ നിറഞ്ഞിരുന്നു... തന്റെ ഒരു

💬 Comments

View all comments