Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
നിമിഷത്തെ അശ്രദ്ധ വരുത്തി വച്ചേക്കുമായിരുന്ന ദുരന്തം ആയിരുന്നു അപ്പോൾ അവന്റെ മനസ്സു നിറയെ...
പാവം ദേവൂട്ടി അച്ഛന്റെ പെരുമാറ്റം കണ്ട് എന്താ എന്ന് മനസ്സിലാകാതെ പേടിച്ചു പോയിരുന്നു...
അപ്പോഴേക്കും എന്റെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നുഉം ഏട്ടത്തിയും അമ്മയും ഓടി വന്നു.. അയൽപ്പക്കത്തു ഉള്ളവർ എന്താ കാര്യം എന്നൊക്ക ചോദിക്കാൻ തുടങ്ങി...
ഞാൻ സംഭവിച്ച കാര്യം പറഞ്ഞപ്പോൾ ഏട്ടത്തിയും അമ്മയുഉം ആകെ പേടിച്ചു.. ഏട്ടത്തി വന്നു ദേവൂട്ടിയെ ഏട്ടന്റെ കൈകളിൽ നിന്നും വാങ്ങി അവളെ വഴക്ക് പറഞ്ഞു പിന്നെ മുഖം മുഴുവൻ ചുംബിച്ചു കുഞ്ഞിനെ മാറോടു ചേർത്ത് കരച്ചിലായി..
അമ്മമനസ്സ്..❤️
അമ്മ ഏട്ടത്തിയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..
മുറ്റത്തെ ബഹളം കേട്ട് പറമ്പിൽ നിന്നും ഓടി വന്ന അച്ഛൻ കാര്യം അറിഞ്ഞപ്പോൾ കുഞ്ഞിനെ ശ്രദ്ധിക്കാതിരുന്നതിന്റെ പേരിൽ ഏട്ടത്തിയെയും അമ്മയെയും ചീത്ത പറഞ്ഞു... അതോടെ ഏട്ടത്തിക്ക് കൂടുതൽ വിഷമം ആയി..
രംഗം കൂടതൽ വഷളാകുന്നത് കണ്ട് ഞാൻ ഇടപെട്ടു അച്ഛനെ ശാന്തനക്കി...
എന്തായാലും ആ സംഭവം കുറച്ച് ദിവസത്തെക്ക് ഞങ്ങൾക്ക് ഒരു ഷോക്ക് ആയിരുന്നു...
വലിയ ഒരു ദുരന്തം ആണ് ദൈവകൃപയാൽ വഴി മാറി പോയത്..
അതിനു ശേഷം ഞാനും ചേട്ടനും ഏട്ടത്തിയും എല്ലം കാർ എടുക്കുമ്പോഴും തിരിച്ചു മുറ്റത്തെക്ക് കേറ്റുമ്പോഴും നന്നായി ശ്രദ്ധിക്കാൻ തുടങ്ങി....
വീട്ടിൽ കൊച്ചു കുട്ടികൾ ഉള്ളവർ വാഹനം ഉപയോഗിക്കുമ്പോൾ ഈകാര്യം പ്രത്യേകം ശ്രദ്ധിക്കണം... ഇല്ലെങ്കിൽ നമ്മുടെ അശ്രദ്ധ വലിയ ഒരു ദുരന്തത്തിനു കാരണം ആയേക്കാം...സൂക്ഷിക്കുക..
----------
ദേവൂട്ടിയെ പുതിയ ഡ്രെസ്സിൽ കണ്ടപ്പോഴെ എനിക്ക് തോന്നി എല്ലാരും കല്യാണ വീട്ടിൽ പോകാൻ ഒരുങ്ങുക ആയിരിക്കും എന്ന്..
ഞാൻ
💬 Comments
View all comments