0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.8K
ദേവൂട്ടിയെയും എടുത്തു കൊണ്ട് ഉമ്മറത്തു കേറിയപ്പോഴേക്കും അച്ഛനും ചേട്ടനും റെഡി ആയി പുറത്തേക്കു വന്നു... 'നിന്നോട് രേവതി നേരത്തെ വരാൻ പറഞ്ഞത് അല്ലായിരുന്നോ.. എല്ലാരും കൂടി ഇവിടുന്ന് ഏഴു മണിക്ക് ഇറങ്ങാം എന്ന് കരുതി ഒരുങ്ങി ഇരുന്നതാ അപ്പോൾ ഇതാ ഒരുത്തൻ വരുന്നേ ഉള്ളൂ... '
വന്ന പാടെ ചേട്ടൻ എന്റെ നേരെ ചാടി.. ഞാൻ എന്തേലും പറയുന്നതിനു മുൻപേ അച്ഛൻ കേറി ഇടപെട്ടു.. "ആ ഇനി അതും പറഞ്ഞു സമയം കളയാൻ നിക്കണ്ട.. നീ വേഗം പോയി റെഡി ആയി വാ.. നമുക്ക് വേഗം ഇറങ്ങാം. ദേവൂട്ടി താഴെ നിർത്തി ഞാൻ ചേട്ടനെയും നോക്കി ഒരു ഇളി പാസ്സ് ആക്കി ഞാൻ അകത്തോട്ടു കേറി.. ദാണ്ടെ വരുന്നു ഒരു നീല സാരിയും ചുറ്റി Home minister ??? അവിടുന്ന് വല്ലതും കേൾക്കുന്നതിനു മുന്നേ ഞാൻ തന്നെ കേറി പറഞ്ഞു "എന്റെ പൊന്നമ്മേ ഒന്നും പറയാൻ നിൽക്കണ്ട ഞാൻ വേഗം പോയി റെഡി ആയിട്ട് വരാം.. " 'ന്നാ വേഗം ചെല്ല് അധികം വൈകല്ലേ..' അമ്മ അതും പറഞ്ഞു ഉമ്മറതേക്ക് പോയി.. ഏട്ടത്തിയെ കാണുന്നതിന് മുൻപേ റൂമിലേക്ക് എസ്‌കേപ്പ് ആകാൻ നോക്കിയ എനിക്ക് സ്റ്റൈയർ കേസ് കേറുമ്പോഴേക്കും കിട്ടി ഒന്ന് എന്റെ നടുംപുറത്ത്... ''ട്ടപ്പേ...'' "ഹൌ എന്റെ പുറം പൊളിഞ്ഞല്ലോ ദേവി..." എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കുമ്പോ ദാണ്ടെ നിക്കുന്നു സാദനം.. ഏട്ടത്തി...?? "നിന്നോട് ഞാൻ ഇന്ന് നേരത്തെ വരാൻ പറഞ്ഞതാനോടാ....അനുസരണ എന്ന ഒന്ന് അവനിപ്പോ തീരെ ഇല്ല.." "അയ്യോ ഏട്ടത്തി ഞാൻ ട്രാഫിക് ബ്ലോക്കിൽ

💬 Comments

View all comments