Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
or ബ്ലാക്ക് കളർ ഷർട്ടോ ടീ-ഷർട്ടോ ഇല്ലാത്ത ബോയ്സ് വിരളം ആയിരിക്കും..അല്ലേ )
താഴെ നിന്നും അപ്പോഴേക്കും എന്നെ അമ്മ വിളിക്കാൻ തുടങ്ങിയിരുന്നു..
ഞാൻ പെട്ടന്ന് തന്നെ റെഡി ആയി ഇറങ്ങി..
നല്ല വിശപ്പ് ഉണ്ടായിരുന്നു..
താഴെ ഡയനിങ് ടേബിളിൽ അമ്മ ലൈo ജ്യൂസ് ഉണ്ടാക്കി എടുത്തു വച്ചിരുന്നു..കൂടെ ആപ്പിളും മുറിച്ചു വച്ചിട്ടുണ്ട്..
അതും കഴിച്ചപ്പോൾ തൽകാലo വയറ്റിലെ കത്തലിനു ഒരു ആശ്വാസം കിട്ടി..
ഇനി ഇപ്പൊ കല്യാണ വീട്ടിൽ ചെന്നിട്ടു തട്ടാം...
വാതിൽ എല്ലം പൂട്ടിയില്ലേ എന്ന് ഒന്നൂടെ ഉറപ്പ് വരുത്തി ആണ് അമ്മ കാറിൽ കയറിയത്..അല്ലേലും എല്ലാരും കൂടി പുറത്തേക്കു ഇറങ്ങുമ്പോൾ അമ്മമാരുടെ ടെൻഷൻ ഇതൊക്ക ആണല്ലോ..
പോകുന്ന ഇടത്തും ഇത് തന്നെ ആയിരിക്കും ചിന്ത..
-'വാതിൽ എല്ലം പൂട്ടി ഇല്ലേ.. ഗ്യാസ് ഓഫ് ചെയ്തില്ലേ..കോഴികൂട് അടച്ചില്ലേ എന്നൊക്ക...'-
അല്ലേലും വീട്ടുകാര്യങ്ങളിൽ അമ്മമാരുടെ അത്രയും കരുതൽ വേറെ ആർക്കാ ഉണ്ടാകുക...??
ചേട്ടന്റെ വൈറ്റ് ഇന്നോവയിൽ ആയിരുന്നു യാത്ര.. എല്ലാർക്കും കൂടി പോകാൻ comfortable ഇന്നോവ ആയതു കൊണ്ടാണ് അത് എടുത്തത്..
ചേട്ടൻ ആയിരുന്നു ഡ്രൈവ് ചെയ്തത്.. മുൻ സീറ്റിൽ അച്ഛൻ കേറി പുറകിൽ ലെഫ്റ്റ് വിന്ഡോ സീറ്റിൽ ഞാനും റൈറ്റ് sideil അമ്മയും ഏട്ടത്തി നടുക്കിലും ആയി ഇരുന്നു.. ദേവൂട്ടിയെ അമ്മ മടിയിൽ ഇരുത്തി..
വണ്ടി മെയിൻ റോഡിലേക്ക് കയറി...
കല്യാണ വീട്ടിലേക്കു കുറച്ചു ദൂരം ഉണ്ട് എന്നു തോന്നുന്നു...
യാത്രക്കിടയിൽ ദീപ ഡിസ്ചാർജ് ആയ കാര്യവും അവരെ വീട്ടിൽ കൊണ്ടാക്കിയ കാര്യവും എല്ലാം ഞാൻ പറഞ്ഞു...
"അപ്പൊ വെറുതെ അല്ല നീ വരാൻ
💬 Comments
View all comments