0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.8K
ലേറ്റ് ആയതു.. " ഉടക്ക് ഏട്ടത്തി അപ്പോഴേക്കും വാ തുറന്നു... ഇതിനേക്കൊണ്ട് തോറ്റല്ലോ ദേവിയെ...
"അത്കൊണ്ട് ഒന്നുമല്ല ഏട്ടത്തി..സത്യം ആയിട്ടും ബ്ലോക്കിൽ പെട്ടുപോയതാ.. അല്ലേൽ ഞാൻ ആറരക്ക് മുൻപ് എങ്കിലും എത്തിയേനെ.. " ഞാൻ ഒന്നൂടെ എന്റെ ഭാഗം ക്ലിയർ ആക്കി.. "മ്മ്മ്" ഏട്ടത്തി മറുപടി ഒരു മൂളളിൽ ഒതുക്കി... അമ്മ പിന്നെ ദീപയുടെ കാര്യങ്ങൾ ഒക്കെ ചോദിച്ചു... ദേവൂട്ടി പുറത്തെ കാഴ്ചകളിൽ മുഴുകി ഇരിക്കുവാണ്... അച്ഛനും ചേട്ടനും അടുത്ത കേരളസർക്കാറിനെ തിരഞ്ഞു എടുക്കുന്ന തിരക്കിൽ ആണ്... രാഷ്ട്രീയം പണ്ടു മുതലേ താല്പര്യം ഇല്ലാത്ത ടോപ്പിക്ക് ആയോണ്ട് ഞാൻ അവരുടെ സംസാരത്തിൽ ഇടപ്പെട്ടില്ല.. ഇതിനിടയിൽ ഏട്ടത്തിയുടെ ഫോണിൽ ഒരു കാൾ വന്നു... "ഞങ്ങൾ ഇതാ പുറപ്പെട്ടുടി.. ഓൺ ദ വേ ആണ്..എല്ലാരും ഉണ്ട്.. '" എന്നൊക്കെ പറയുന്നുട് മൂപ്പര്.. ഫോൺ കട്ട്‌ ചെയ്തപ്പോൾ ഞാൻ ചോദിച്ചു.. "ആരാ ഏട്ടത്തി ഫോണിലു" "അത് എന്റെ ഫ്രണ്ട് ആടാ.. മീനാക്ഷി.. കല്യാണവീട്ടിൽ നിന്നാ അവള് വിളിച്ചേ... വൈകുന്നേരം തൊട്ട് വിളിക്കുന്നതാ അവൾ എന്നെ,, പുറപ്പെട്ടോ എന്നും ചോദിച്ചോണ്ട്... "ആപ്പോ ഏട്ടത്തിക്കുഉം മുന്നേ അറിയാവുന്ന വീട്ടുകാർ ആണോ അത്.." "ഞാൻ നിന്നോട് പറഞ്ഞില്ലേടാ അന്ന്.. കല്യാണപെണ്ണിന്റെ നാത്തൂൻ ഇവളുടെ ഫ്രണ്ട് ആണന്ന്..ഇവര് ഒന്നിച്ചു പഠിച്ചതാ.." അമ്മയാണ് അത് പറഞ്ഞത്.. ""യാ ഞാൻ ഓർക്കുന്നു അത്.. ??" ഞാൻ ചുമ്മാ തട്ടി വിട്ടു ബട്ട്‌ ഏട്ടത്തിക്കു എന്റെ expression കണ്ടപ്പോഴേ മനസ്സിലായി എനിക്കൊന്നും അത് ഓർമ ഇല്ലായിരുന്നു എന്ന് "ഓഹ് എല്ലാം ഓർമ ഉള്ള ഒരാള്.. രാവിലെ പറഞ്ഞു ഏൽപ്പിച്ചു വിട്ട കാര്യം

💬 Comments

View all comments