0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.9K
പോലും ഓർമ ഇല്ലാതെ വൈകുന്നേരം കേറി വരുന്നവനാ ഇവൻ.. അപ്പോഴാ..'' "അത് ശരി അപ്പൊ അതാണ് ഏട്ടത്തിക്കു ഈ കല്യാണത്തിനു പോകാൻ ഇത്ര താല്പര്യം.. ഞാനും അത് ശ്രദ്ധിച്ചയിരുന്നു... കൂട്ടുകാരിയെ കാണാൻ പോകുവാന് ആപ്പോ അല്ലേ..??"" 'അതേല്ലോ' അതും പറഞ്ഞു ഏട്ടത്തി ചിരിച്ചു... "കുറെ നാള് കൂടി കാണുവാന്നോ..??" "അല്ലടാ അവള് എന്നേ കാണാൻ മിനിഞാന്ന് ഓഫീസിൽ വന്നിരുന്നു..അവളും ഹസ്ബൻഡ്ഉം ദുബായിൽ ആണ്.. രണ്ടാളും അവിടെ ആണ് വർക്ക്‌ ചെയ്യുന്നത്.. ഒരു മോൻ ഉണ്ട്..5 വയസ്സ്..
കല്യാണം ആയിട്ട് കഴിഞ്ഞ ആഴ്ച വന്നതാ അവർ.. ഇടയ്ക്കു അവൾ അവളുടെ വീട്ടിൽ പോയി.. എന്നിട്ട് മിനിഞാന്ന് തിരിച്ചു പോരും വഴി അവളും മോനും എന്നെ കാണാൻ ഓഫീസിൽ വന്നു.. അന്ന് അധികം നേരം ഒന്നും മിണ്ടാൻ പറ്റിയില്ലടാ.. അവൾക്ക് പെട്ടന്ന് പോണം ആയിരുന്നു.. കുറെ നാള് കൂടിയാ ഞങ്ങൾ കണ്ടേ..അവൾ ദുബായിൽ ആയിരുന്നപ്പോഴും ഞങ്ങൾ ഇടയ്ക്കു വിളിക്കും ചാറ്റ് ചെയ്യുകയും ഓക്കേ ചെയ്യാറുണ്ട്... ""അല്ല രേവു മിനിറഞാന് ഉച്ചക്ക് വന്ന ആ കുട്ടി ആണോ..? " പെട്ടന്ന് ഏട്ടൻ ചോദിച്ചു... "ഓ ഒന്നും അറിയാത്ത പോലെ ചോദിക്കുന്നത് കേട്ടില്ലേ..അടുത്ത ഒരു മറവിക്കാരൻ വന്നേക്കുന്നു.. അവൾ അവിടെ വന്നിട്ട് പോകുന്ന വരെ ഇളിചോന്ട് അവളോട്‌ സംസാരിചോണ്ടിരുന്ന മനുഷ്യനാ ഈ ചോദിക്കുന്നേ.. കേട്ടില്ലേ അമ്മേ ഇത്..എന്നെക്കാൾ കൂടുതൽ നേരം അവളോട് മിണ്ടിയിട്ടുണ്ടാകുക ഇങ്ങേരാ.. ഈശ്വരാ അവൾ അന്നേരം എന്ത് കരുതി കാണും എന്തോ..?? "" "ഡാ.." അമ്മ ഒന്നു വിളിച്ചെ ഉള്ളൂ "അയ്യോ അമ്മേ വേറെ ഒന്നും ഉണ്ടായിട്ടില്ല..ഇവളുടെ ഫ്രണ്ട് ആയോണ്ട്

💬 Comments

View all comments