0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.9K
ചാറാന് തുടങ്ങിയിരുന്നു... ഞങ്ങളെ വീടിനു മുൻപിൽ വഴിയിൽ ഇറക്കി..ചേട്ടൻ കാർ പാർക്ക്‌ ചെയ്യാനായി പോയി.. മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് മാറി ഉള്ള സബ് റോഡ് വഴി കുറച്ചു പോന്നിട്ടായിരുന്നു കല്യാണ വീട്ന്നു എനിക്ക് തോന്നി... ഉറപ്പില്ലാട്ടൊ ഇപ്പൊ പറഞ്ഞത്.. അതിന് എങ്ങനെയാ വണ്ടിയിൽ ഇരുന്നു സ്വപ്നം കാണുവല്ലായിരുന്നോ... രണ്ടു നില വീട് ആണ്.. മുറ്റത്തെ പന്തലിനു പുറമെ..വീടിനോട്‌ ചേർന്നുള്ള പറമ്പിൽ സ്റ്റേജ് ഉൾപ്പടെ ഉള്ള മറ്റൊരു വലിയ പന്തൽ കൂടി ഉണ്ടായിരുന്നു.. നാളത്തെ സദ്യയും മറ്റും അതിൽ തന്നെ ആയിരിക്കും അപ്പൊ അറേഞ്ച് ചെയ്തിരിക്കുന്നത്... ഞങ്ങൾ ചെല്ലുമ്പോൾ തന്നെ ആ പന്തലിൽ ആളുകൾക്ക് ഭക്ഷണം കൊടുക്കാൻ ഒരുക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു.. സ്ഥലസൗകര്യം ഉള്ളവർക്ക് അങ്ങനെ പന്തൽ ഇടുന്നത് തന്നെയാണ് നല്ലത്.. അല്ലാത്തവനു ഓഡിറ്റോറിയം തന്നെ ശരണം.. ഇന്ന് മിക്ക കല്യാണങ്ങളും തീയതി കുറിക്കുന്നതു ഓഡിറ്റോറിയം അന്നേ ദിവസം ഒഴിവ് ഉണ്ടോ എന്നു നോക്കിയിട്ടാണ് എന്നു ശരത് പറഞ്ഞു കേട്ടിട്ടുണ്ട്... സംഭവം ശരിയാകാനാണു സാധ്യത... അല്ലേ..?? ?? ചേട്ടൻ കാർ പാർക്ക്‌ ചെയ്ത് വന്നു എല്ലാരും കൂടിയാണ് മുറ്റത്തേക്ക് കയറിയത്.. ദേവൂട്ടി എന്റെ കയ്യിൽ തൂങ്ങി.. ഞങ്ങൾ കയറി ചെന്നതുo ഒരു പെണ്ണ് ഇറങ്ങി വന്നു "എടി രേവു" എന്നും പറഞ്ഞു ഏട്ടത്തിയെ കെട്ടിപ്പിടിച്ചു.. അപ്പൊ ഇതാണ് മീനാക്ഷി.. ഞാൻ ഉറപ്പിച്ചു... പിന്നാലെ ഇറങ്ങി വന്നതു പെണ്ണിന്റെ അച്ഛനും അമ്മയും ആണെന്ന് എന്റെ അമ്മയുടെയും അച്ഛന്റ്റെയും reaction കണ്ടപ്പോൾ എനിക്ക് മനസ്സിലായി.. ഏട്ടത്തിയെ പിന്നെ മരുമകളുടെ കൂട്ടുകാരി എന്ന നിലക്ക് അവർക്ക് മുന്നേ അറിയാമല്ലോ.. മീനാക്ഷിയുടെ കല്യാണത്തിന് ശേഷം

💬 Comments

View all comments