0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.9K
ആയിരുന്നു ചേട്ടന്റെയും ചേട്ടത്തിയുടെയും കല്യാണം... അന്ന് wedding reception നു മീനാക്ഷിയും ഭർത്താവ്ഉം വന്നിരുന്നേങ്കിലും എനിക്ക് കണ്ട ഓർമ്മ ഇല്ലായിരുന്നു.. അല്ലേലും ചേട്ടന്റെയോ ചേച്ചിയുടെയും കല്യാണത്തിന്റെ അന്നുള്ള അനിയൻമാരുടെ നെട്ടോട്ടം നിങ്ങൾക്കറിഞ്ഞു കൂടെ.. അതിന്റെ ഇടയിൽ ആണ് കല്യാണത്തിന് വന്നു പോകുന്നവരുടെ മുഖം ഓർമ്മയിൽ നിൽക്കുന്നതു.. ?? "എന്താ വൈകിയത്" എന്ന് ചോദിച്ച പെണ്ണിന്റ
അച്ഛനോട്'ബ്ലോക്കിൽ പെട്ടു പോയി അങ്കിൾ' എന്നാണ് ഏട്ടത്തി മറുപടി കൊടുത്തത്.. 'ഞാൻ കാരണം ആണ് ലേറ്റ് ആയതു എന്നു പറയും' എന്ന് പ്രതീക്ഷിച്ചു നിന്ന എനിക്ക് ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ പെട്ടന്ന് അത്ഭുതം തോന്നിയെങ്കിലും മറ്റുള്ളവരുടെ മുൻപിൽ എന്നെ കുറ്റം പറയാൻ ഏട്ടത്തിക്കു ഇഷ്ട്ടം അല്ല എന്നു എനിക്കു ഉറപ്പുണ്ട്... അല്ലേലും എനിക്കറിഞ്ഞുടെ അയിന്റെ സ്നേഹം..? ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ അച്ഛനോ അമ്മയോ ചേട്ടനും ഒന്നു മിണ്ടിയും ഇല്ല.. അത് പിന്നെ അങ്ങനെ തന്നെ അല്ലെ വേണ്ടേ... പെണ്ണിന്റ അച്ഛനും അമ്മയും ഞങ്ങളെ അകത്തോട്ടു ക്ഷണിച്ചു.. അച്ഛനും അമ്മയും അവരോടൊപ്പം വീടിനകത്തെക്ക് കയറി.. അമ്മയുടെ കയ്യിൽ കല്യാണപെണ്ണിന് കൊടുക്കാനുള്ള ഗിഫ്റ്റ്ഉം ഉണ്ടായിരുന്നേ.. ഏട്ടത്തിയും മീനാക്ഷി ചേച്ചിയും അവരുടെ വിശേഷങ്ങൾ പറയാൻ തുടങ്ങി.. ഇടയ്ക്കു എന്നോടും ചേട്ടനോടും ഓരോന്നു ചോദിക്കുന്നുണ്ടായിരുന്നു.. അപ്പോഴാണ് മീനാക്ഷിയുടെ ഹസ്ബൻഡ് (കല്യാണപെണ്ണിന്റ ചേട്ടൻ) അങ്ങോട്ട് വന്നത് മീനാക്ഷി ആളെ എനിക്കു പരിചയപ്പെടുത്തി.. ദിനേഷ് എന്നാണ് പുള്ളിയുടെ പേര് ചേട്ടൻ പിന്നെ കല്യാണത്തിന് കണ്ട ഓർമ ഉണ്ടെന്നോക്കെ തട്ടി വിടുന്നുണ്ടായിരുന്നു.. ചുമ്മാ ആണെന്നെ.. ?? നമ്മക്കറിയാലോ സത്യം.. 'ബാംഗ്ലൂർ ഡേയ്‌സ്' പടത്തിൽ ദുൽകർ ഫഹദിനോട് ചോദിക്കുന്ന പോലെ 'കല്യാണത്തിന് കണ്ട

💬 Comments

View all comments