Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
എല്ലാരേം ഓർമ ഉണ്ടോ' എന്നു ചോദിച്ചാൽ ചേട്ടൻ പെടും.. ??
6 കൊല്ലം മുന്നേ ഉള്ള കാര്യമാന്നേ..
ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു നിന്ന ശേഷം വീട്ടിലേക്ക് കയറി..
ദിനേഷെട്ടൻ ആളുകൾക്കു ഭക്ഷണം കൊടുക്കുന്ന പന്തലിലേക്കും പോയി..
ചേട്ടത്തി ദേവൂട്ടിയെം കൊണ്ട് മീനാക്ഷിയുടെ ഒപ്പം മുകളിലോട്ട് പോയി..
ഞാനും ചേട്ടനും ഹാളിൽ തന്നെ ഒന്നു ചുറ്റി തിരിഞ്ഞു... "എല്ലാരേം ഒന്നു തല കാണിച്ചു എത്രയും പെട്ടന്ന് പുറത്തേക്ക് കടക്കുകാ.."
അത് തന്നെ ലക്ഷ്യം..
അല്ലേലും നമ്മൾ ബോയ്സ് എന്തിനാ അധികം നേരം കല്യാണവീട്ടിൽ അകത്തു ചുറ്റി തിരിയുന്നത് അല്ലെ..??
ഉള്ള ആ കുറച്ച് നേരം കൊണ്ട് പരമാവധി scanning നടത്തി കിട്ടാവുന്ന നയനസുഖം നേടുക.. ??
ഹാളിലെ സോഫയിൽ അച്ഛൻ പെണ്ണിന്റെ അച്ഛനും ആയി
സംസാരിച്ചു ഇരുപ്പ് ഉണ്ടായിരുന്നു..
അമ്മയെ കാണുന്നില്ല.. കല്യാണപെണ്ണിന്റ റൂമിൽ ആകും മിക്കവാറും..
ഞങ്ങളെ കണ്ടപ്പോൾ അങ്കിൾ അടുത്തേക്ക് വിളിച്ചു അവിടെ ഇരിക്കാൻ പറഞ്ഞു..
ഞങ്ങൾ എല്ലാവരും അവിടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചു..
കല്യാണവിശേഷങ്ങളും നാട്ടുകാര്യങ്ങളും മറ്റും പറഞ്ഞു അരമണിക്കൂർ എങ്ങനെയൊക്കെയോ തള്ളി നീക്കി.. എനിക്ക് ആണേൽ എങ്ങനെലും ഒന്നു പുറത്തു കടന്നാൽ മതി എന്നായിരുന്നു..
സംസാരത്തിനിടയിൽ ആന്റി ഞങ്ങൾക്ക് കുടിക്കാൻ കൂൾ ഡ്രിങ്ക്സ്ഉം കൊണ്ട് വന്നു തന്നു.. ആന്റിയും ഞങ്ങളോട് വിശേഷങ്ങൾ തിരക്കി കുറച്ച് കഴിഞ്ഞു അകത്തോട്ടു പോയി.. പിന്നെ ആരോ വന്നു വിളിച്ചപ്പോൾ അങ്കിളും 'ഇപ്പൊ വരാം എന്നു പറഞ്ഞു'
പോയി
ഞാനും ചേട്ടനും പതിയെ അച്ഛനോട് പറഞ്ഞു
പുറത്തേക്കു കടന്നു..
എന്നിട്ട് മുറ്റത്തു ഇട്ടിരുന്ന കസേരകളിൽ പോയി
💬 Comments
View all comments