0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 1089
സാധൂകരിക്കുന്നതു ആയിരുന്നു... ഇവളെ കെട്ടുന്നവൻ ഇനി വല്ല 'അയ്യോ പാവം 'കേസ് ആണെങ്കിൽ എങ്ങനെ ഈ മൊതലിനെയൊക്കെ മെരുക്കും എന്തോ...
മിക്കവാറും ഇവൾ അവനെ ഇട്ട് പൊതിക്കും.. അല്ല പൊരിക്കും.. ഹാ രണ്ടും ഏതാണ്ട് അവന്റെ കേസിൽ ഒന്ന് തന്നെയാകാൻ ആണ് ചാൻസ്... രേഷ്മ പോയതിനു ശേഷം ഞാൻ അച്ഛന്റെയും ചേട്ടന്റെയും അടുത്തേക്ക് പോയി... അപ്പോഴേക്കും അമ്മയും ഏട്ടത്തിയും അങ്ങോട്ട്‌ വന്നു.. ഞങ്ങൾ എല്ലാവരും പോയി ഭക്ഷണം കഴിച്ചു.. കയ്യിൽ മൈലാഞ്ചി ഉള്ളതിനാൽ ഏട്ടത്തി പറഞ്ഞ പോലെ കഴിച്ചില്ല... ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ വഴിയിലേക്ക് ഇറങ്ങി.. കുറച്ചു നടക്കാം എന്ന് കരുതി... പന്തലിൽ തിരക്ക് അപ്പോഴും കുറഞ്ഞിട്ടില്ലായിരുന്നു.. വഴിയിൽ ഇറങ്ങി കുറച്ചു നടന്നപ്പോഴേക്കും പെട്ടന്ന് ആണ് എന്റെ പുറത്തു ആരോ ശക്തമായി തല്ലിയത്... "Oപ്പേ...' ഹൗ പുളഞ്ഞു പോയി ഞാൻ.. ഇന്ന് ഇപ്പൊ ഇത് രണ്ടാമത്തെ ആണ് കിട്ടുന്നത്.. ഏത് മൈത്താണ്ടി ആണ് അടിച്ചത് എന്ന് അറിയാൻ തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ടു കണ്ണ് മിഴിച്ചു... ജിതിൻ ആയിരുന്നു അത്... എന്റെ ഫ്രണ്ട്.. "Da മൈരേ നീ ആയിരുന്നോ...എന്ത് അടിയാടാ കോപ്പേ അടിച്ചേ.. എന്റെ പുറം പൊളിഞ്ഞു.." അവൻ ഇളിച്ചോണ്ട് "അളിയാ നിന്നെ ഇവിടേ ഒട്ടും പ്രതീക്ഷിചില്ല ..ഞാൻ നിന്റെ വീട്ടുകാരെ അവിടെ കണ്ടു..അവരാ പറഞ്ഞെ നീയും വന്നിട്ടുണ്ട് എന്ന്. "നീ എപ്പോഴാ വന്നെ " ഞാൻ ചോദിച്ചു "ഇന്ന് വൈകുന്നേരം.. മറ്റന്നാൾ രാവിലെ പോണം.. ഈ കല്യാണം കൂടാൻ മാത്രം ആയിട്ടാ വന്നെ .. അല്ലേൽ അടുത്ത ആഴ്ചയെ വരുള്ളായിരുന്നു.." "അപ്പോൾ ഈ കല്യാണത്തിന് വരുന്ന കാര്യം ആയിരുന്നോ നീപറഞ്ഞത്.. .. " (ഇടയ്ക്കു വിളിച്ചപ്പോൾ ജിതിൻ അമ്മയുടെ നാട്ടിൽ ഒരു കല്യാണം ഉണ്ട് എന്നും അതിനു വരുന്നുണ്ട് എന്നും പറഞ്ഞിരുന്നു.. ഞാൻ കൂടുതൽ ഡീറ്റെയിൽസ് ചോദിക്കാതിരുന്നതിനാൽ അത് ഈ കല്യാണം ആണ് എന്ന് അറിഞ്ഞും ഇല്ല... ) "അതെടാ.. അച്ചനും അമ്മയും വന്നിട്ട്ണ്ട് കൂടെ.. അവർ അകത്തോട്ടു പോയി ഇതിപ്പോൾ എന്തായാലും വരണം എന്ന് അമ്മ പറഞ്ഞു...അമ്മയുടെ വീട് ഇവിടെ അടുത്തു ആണ്..

💬 Comments

View all comments