0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
" അതാരാ അമ്മു എന്ന് ആലോചിച്ചു ഞാൻ ഏട്ടത്തിയോടൊപ്പം ബാൽകണിയിലേക്ക് നടന്നു.. "അല്ല ഏട്ടത്തി രണ്ട് കയ്യും മൈലാഞ്ചി ഇട്ടാൽ എങ്ങനെയാ ഭക്ഷണം കഴിക്കുക ഇവിടുന്ന്.. " ഞാൻ നടക്കുന്നതിനിടയിൽ ചോദിച്ചു.. "നിക്ക് വേണ്ടടാ..ഞാനെ കുറച്ചു മുന്നേ രണ്ട് കഷ്ണം കേക്കും ജ്യൂസ്‌ഉം കുടിച്ചു.." അതും പറഞ്ഞു മൂപ്പര് എന്നെ ഒന്ന് ആക്കിയ ചിരി പാസ്സ് ആക്കി.. "അത് ശരി പോളിങ് നേരത്തെ കഴിഞ്ഞു അല്ലെ.. ഞാൻ കരുതി രാത്രിയിലെ ഭക്ഷണം ഇതിനു വേണ്ടി ഒഴിവാക്കി എന്ന്" 'ഞാനോ ഒന്നും കഴിക്കാതിരിക്കാനോ നോ വേ.. നിനക്ക് അറിഞ്ഞൂടെ മോനെ എന്നെ.. '' ശരീരം കണ്ടാൽ പറയില്ലേലും ആള് നന്നായി ഫുഡ്‌ അടിക്കുംട്ടൊ.. ദേവൂട്ടിയെ ഗർഭം ധരിച്ചിരുന്ന സമയത്ത് ഓരോ ഇഷ്ട്ടഭക്ഷണങ്ങളുടെ പേരും പറഞ്ഞു ചേട്ടനെ ഇട്ട് കുറേ ഓടിച്ചിട്ടുണ്ട്.. ഞാനും മിക്ക ദിവസവും വൈകുന്നേരം വരുമ്പോൾ ചേട്ടത്തിക്കുള്ള ബേക്കറി പലഹാരങ്ങൾ കൊണ്ട് വരുമായിരുന്നു... ആ സമയത്തു പുറത്തെ ഭക്ഷണം കഴിക്കുന്നത്‌ സേഫ് അല്ലാത്തത് കൊണ്ട് കുറേയൊക്കെ അമ്മ യൂട്യൂബിൽ നോക്കി കണ്ടു പഠിച്ചു ഉണ്ടാക്കി കൊടുക്കും. യോഗയും മറ്റും ചെയ്യുന്നത് കൊണ്ട് മുപ്പതുകളിലും body shape പെർഫെക്ട് ആയി മൈന്റൈൻ ചെയ്യുന്നുണ്ട് ഏട്ടത്തി.. ഗർഭിണി ആയിരുന്നപ്പോഴും ഡെലിവറിക്ക് ശേഷവും തടി വച്ചപ്പോൾ ആള് നന്നായി യോഗ ട്രെയിൻ ചെയ്തും ഫുഡ്‌ കണ്ട്രോൾ ചെയ്തും തടി കുറച്ചു.. നല്ല effort എടുത്തിരുന്നു അതിനു.. ഞങ്ങൾ ബാൽകണിയിൽ എത്തിയപ്പോൾ അവിടെ തിണ്ണയിൽ ഒരു പെൺകുട്ടിയുടെ മടിയിൽ ചിരിച്ചു കളിച്ചു ഇരിക്കുവായിരുന്നു ദേവൂട്ടി..ആ പെൺകുട്ടി ദേവൂനെ നല്ലോണം കാര്യമായി തന്നെ കൊഞ്ചിക്കുന്നുണ്ടായിരുന്നു..

💬 Comments

View all comments