Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ദേവൂട്ടിക്കും അവളെ ഒരുപാട് ബോധിച്ച പോലെ ആണ്..
ആ പെൺകുട്ടി...
അത് അവൾ അല്ലേ.. നേരത്തെ കണ്ട..
ഇവൾ ആണോ അമ്മു..
അതെ കുറച്ചു മുന്നേ ഞാനുമായി കൂട്ടിയിടിച്ച ആ പെൺകുട്ടി തന്നെയായിരുന്നു അത്..
അവൾ ആകെ മാറിയ പോലെ.. നേരത്തെ കണ്ട ആ വാടിയ മുഖം അല്ല ഇപ്പൊ അവൾക്.. ഒരുപാട് ഹാപ്പി ആണ് അവളിപ്പോൾ..
പേടിയും ടെൻഷനും ഒന്നും ഇപ്പൊ കാണാൻ ഇല്ല..
ഞങ്ങളെ കണ്ടതും അവൾ ദേവൂട്ടിയെ എടുത്തു എഴുന്നേറ്റു നിന്നു..
എന്നെ കണ്ട അവൾ പാളി നോക്കിയ ആ ഒരു നോട്ടം..
എന്തോ പോലെ തോന്നി എനിക്ക്.. അത് വരെ ഉണ്ടായിരുന്ന അവളുടെ ചിരിയുടെ വോൾട്ടേജു ഒറ്റ അടിക്ക് കുറഞ്ഞ പോലെ..
ചിലപ്പോൾ ഞാൻ കാരണം ചീത്ത കേട്ടതിന്റെ നീരസം ആയിരിക്കാം എന്നോട്..
അതെ അവളുടെ അപ്പോഴത്തെ mindset നമുക്ക് ഊഹിക്കാം അല്ലോ..
"ഹാ കൊള്ളാലോ ഇവൾ ഇത്ര പെട്ടന്ന് കൂട്ടായോ നിന്നോട്..?? ''
'ഉവ്വ് ചേച്ചി.. ദേവു നല്ല കുട്ടി അല്ലേ..
അവൾ പെട്ടന്ന് എല്ലാരും ആയും കൂട്ടാകും അല്ലേ ദേവൂ..'
അവൾ ദേവൂട്ടിയുടെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. ദേവൂട്ടി ചിരിച്ചു കൊണ്ട് തലയാട്ടി..
"നിനക്ക് അറിയാഞ്ഞിട്ടാ മോളെ ഇവളെ.. ആരും ആയും അങ്ങനെ അടുക്കില്ല..
നല്ല വാശിയാണ്.. എനിക്ക് പോലും പറ്റില്ല ചില നേരത്ത് മാനേജ് ചെയ്യാൻ..അത് പിന്നെ എങ്ങനെയാ കൊഞ്ചിച്ചു വഷളാക്കുവാൻ
അച്ഛനും ചെറിയഛനും ഉണ്ടല്ലോ.. "
ലാസ്റ്റ് ഏട്ടത്തി എനിക്കു ഇട്ട് ഒന്ന് താങ്ങി..
അന്നേരം ഞാൻ അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു
💬 Comments
View all comments