Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ആയിരുന്നു.. ഞാൻ വെറുതെ invite ചെയ്യാറുണ്ടെങ്കിലും അവർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. സാമ്പത്തികമായും മറ്റും നല്ല നിലയിൽ ഉള്ളവരാണ് രണ്ടു പേരുടെയും കുടുംബങ്ങൾ..രണ്ടാളും തിരുവനന്തപുരതുകാരാണ്..ഒരെ ഒരു മകൾ,,
അശ്വതി എന്നാണ് പേര്..
ഞാൻ ഒരു തവണ കണ്ടിട്ടുണ്ട്.. ഒരു
പാവം കുട്ടി..ഇത്ര വലിയ സമ്പത്ത് ഉള്ള വീട്ടിലെ ആണ് എന്നുള്ളതിന്റെ യാതൊരു ജാടയോ അഹങ്കാരമോ അതിനില്ലാ.. ഹയർസ്റ്റഡീസ് മറ്റും ആയി ഓസ്ട്രേലിയയിൽ ആണ് ഇപ്പോൾ..
അവിടെ മാഡത്തിന്റെ സഹോദരങ്ങളും മറ്റും ഉണ്ട്..
മാഡത്തിന്റെ ക്യാബിനു മുന്നിൽ എത്തി ഞാൻ..
" മാഡം may I..."
'Yes അനന്തു...ഇരിക്ക്,, ഞാൻ വിളിപ്പിച്ചതു എന്താച്ചാൽ..
'നീ ഈ ഫയൽസ് എല്ലാം ഒന്ന് ചെക്ക് ചെയ്യൂ..
ഈ സ്റ്റേറ്റ്മെന്റ്ഇൽ എല്ലാം errors ഉണ്ടല്ലോ..
Books of അക്കൗണ്ട്സ്ഉം ആയി ക്രോസ്സ് ചെക്ക് ചെയ്തു നോക്കിയപ്പോൾ ഒരുപാട് മിസ്മാച്ച് കാണിക്കുന്നുണ്ട്...'
അര്ജന്റ് ആണ് എനിക്ക് ഉച്ചക്ക് മുൻപ് ക്ലിയർ ആക്കി കിട്ടണം..'
'Ok മാം..ഞാൻ ചെക്ക് ചെയ്യാം..,'
ഞാൻ പോകാനായി എഴുന്നേറ്റു..
"അല്ല ഇന്നലെ പോയിട്ട് എന്തായി..''
മാഡം ചോദിച്ചു..
ഇന്നലെ പെണ്ണ് കാണൽന്റെ പേരും പറഞ്ഞു ഹാഫ് ഡേ ഞാൻ ലീവ് എടുത്തിരുന്നു..ഓഫീസിൽ മാഡത്തിനോട് മാത്രമേ പെണ്ണ് കാണാൻ പോകുന്ന കാര്യം പറഞ്ഞത്ഉം ഉള്ളൂ..'എന്താകാൻ മാം, as usual തന്നെ
അത് ശരിയായില്ല' ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
"സാരമില്ല അനന്തു.. നിനക്ക് നീ ആഗ്രഹിക്കുന്ന പോലെ ഒരു പെങ്കൊച്ചിനെ തന്നെ കിട്ടും..ഞാൻ പ്രാർത്ഥിക്ക്ണ്ട്.. അല്ലേലും age ഓവർ ഒന്നും ആയിട്ടില്ലല്ലോ.. നീ ഇപ്പോഴും young അല്ലേടാ മോനെ... "
💬 Comments
View all comments