0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.8K
അതും പറഞ്ഞു മാഡം ഒന്നു പൊട്ടിച്ചിരിച്ചു.. ഒപ്പം ഞാനും.. ചിരിക്കുമ്പോൾ മാഡം ഒരുപാട് സുന്ദരി ആണ്.. അത് ഞാൻ പറഞ്ഞിട്ടും ഉണ്ട്.. പാവം കരുതിയത് ഞാൻ കളിയാക്കിയത് ആണെന്നാണ്.. പക്ഷെ സത്യം ആട്ടോ.. 'ഞാൻ പല ഇടങ്ങളിലും ഇത്രയും നാളും കണ്ടിട്ടുള്ള ചായം പൂശിയ കൃത്രിമസൗന്ദര്യവും പേറി നടക്കുന്ന പെൺകോലങ്ങൾക്കിടയിലെ നാച്ചുറൽ ബ്യൂട്ടി ആണ് അവർ...' "അല്ലേലും നമ്മൾ ആണുങ്ങൾ ഇഷ്ട്ടപ്പെടുന്നതും കാണാൻ ആഗ്രഹിക്കുന്നതും അത് തന്നെയല്ലേ.. അത്തരം സ്ത്രീ സൗന്ദര്യം തന്നെ അല്ലെ നമ്മുടെ എല്ലാവരുടെയും സങ്കൽപത്തിൽ... " തിരിച്ചു ഞാൻ എന്റെ ക്യാബിനിൽ വന്നു മാഡം പറഞ്ഞ ഫയൽസ് നോക്കാൻ തുടങ്ങി.. സാധാരണ ഇങ്ങനെ സംഭവിക്കാറില്ല...എന്റെ കീഴിൽ ഉള്ളവരാണ് ഫിനാൻഷ്യൽ റെക്കോർഡ്സ് എല്ലാം തയ്യാറാക്കുക.. ഞാൻ അത് മോണിറ്റർ ചെയ്യും വേണ്ട instructions എല്ലാം കൊടുക്കും.. ശേഷം എല്ലാം ക്രോസ്സ് ചെക്ക് ചെയ്തു മിസ്റ്റേക്ക് ഒന്നുമില്ല എന്ന് വെരിഫിക്കേഷൻ നടത്തിയിട്ടെ ഫയൽസ് ഞാൻ മാഡത്തിന് ഫോർവേഡ് ചെയ്യൂ.. ഇത് ഇന്നലെ ഞാൻ പോയതിനു ശേഷം സംഭവിച്ചത് ആണ്.. urgent ആയതു കൊണ്ട് മാഡം ചോദിച്ചപ്പോൾ അവർ അത് നേരെ മാഡത്തിനെ കാണിച്ചിട്ട് ഉണ്ടാകും.. എന്തായാലും എനിക്ക് മിനക്കെടായി.. മാഡം ആയതു കൊണ്ട് രക്ഷപെട്ടു. വേറെ വല്ലോരും ആയിരുന്നേൽ രാവിലെ തന്നെ വയറു നിറച്ചു കിട്ടിയേനെ ചീത്ത... എന്റെ കീഴിൽ ഉള്ളവർ ചെയ്യുന്ന മിസ്റ്റേക്ക്സ് നു എല്ലാം ഞാൻ റെസ്പോണ്ട്ന്റ് ആണ്... മുകളിൽ നിന്നും എനിക്ക് കിട്ടുന്ന ചീത്തവിളിക്ക് ഞാൻ അവരടെ അടുത്ത് വന്നു, കിട്ടിയത് എല്ലാം അവർക്കിട്ട് തന്നെ പറഞ്ഞു എന്റെ ദേഷ്യം തീർക്കും...അത്

💬 Comments

View all comments