0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 1047
എനിക്കും ഏട്ടനും വല്ല്യ പരിചയം ഒന്നുമില്ല.. നാളെ കല്യാണത്തിന് ഞാൻ ഇല്ല എന്ന് പറഞ്ഞു നേരത്തെ ഒഴിവായി..വേറെ ഒന്നുമില്ല ആകെ കിട്ടുന്ന അവധി ആണ് സൺ‌ഡേ.. ആ ദിവസം ഫ്രണ്ട്‌സ്ന്റെ ഒപ്പം കറങ്ങി അടിച്ചു നടക്കാല്ലോ എന്ന് കരുതി.. കൂട്ടത്തിൽ എല്ലാരും ഇത് പോലെ ഓരോ കോടാലികൾ ഒഴിവാക്കി ആണ് സൺ‌ഡേ ഒത്തു കൂടുക.. ചേട്ടനും നാളെ വേറെ എന്തോ പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞു ഒഴിവായി...
അച്ഛനും അമ്മയും ഏട്ടത്തിയും ദേവൂട്ടിയും പോകുന്നുണ്ട് കല്യാണത്തിന്... അവർ കല്യാണം വിളിക്കാൻ വീട്ടിൽ വന്നപ്പോൾ ഞാൻ പുറത്തു പോയിരിക്കുവായിരുന്നു.. എന്നെ പിന്നീട് പെൺകുട്ടിയുടെ അച്ഛൻ എന്റെ ഫോൺ നമ്പർ വീട്ടിൽ നിന്നും ചോദിച്ചു വാങ്ങി വിളിച്ചു കല്യാണം ക്ഷണിച്ചു..നേരിട്ട് കണ്ട് വിളിക്കാൻ പറ്റാത്തതിന്റെ വിഷമവും പറഞ്ഞു.. എനിക്കാണേൽ ഇപ്പൊ ഫോണിൽ കൂടെ ആണേലും വിളിച്ചതിൽ ആണ് വിഷമം ??? Woking day ആണേൽ ലീവ് കിട്ടില്ല എന്ന് പറഞ്ഞു ഒഴിവാക്കാൻ എളുപ്പം ആയിരുന്നു.. ഇതിപ്പോൾ സൺ‌ഡേ ആണ്.. എന്നാലും ഞാൻ നൈസ് ആയിട്ട് എസ്‌കേപ്പ് ആയത് ആണ്.. അപ്പോഴാണ് ഈ തലേ ദിവസത്തെ പോക്ക്... ഹല്ല പിന്നെ കോപ്പ്... എന്തായാലും ഒഴിവാക്കാൻ പറ്റില്ല പോയേക്കാം എന്ന് ഞാനും കരുതി.. അന്ന് ഉച്ചക്ക് ശേഷം ഒച്ചിഴയും പോലെയാണ് സമയം പോയത്.. പണ്ട് പഠിക്കണ കാലത്ത് ഉച്ചക്ക് ശേഷം ക്ലാസ്സിൽ ടീച്ചർ കാണാതെ കൂട്ടുകാരോട് ഒപ്പം സൊറ പറഞ്ഞു ബാക്ക്ബെഞ്ചിൽ ഇരുന്നുള്ള ഉറക്കം ആണ് ഇപ്പോ ഏറ്റവും മിസ്സ്‌ ചെയ്യുന്നത്.. ഒരു ജോലിക്ക് കേറിയാൽ അത് പറ്റില്ലല്ലോ.. ഹാ അതൊക്ക ഒരു കാലം?? ഇനി തിരിച്ചു കിട്ടുമോ അതെല്ലാം.. ആ നല്ല നാളുകൾ... ?? വല്ലാണ്ട് മിസ്സ്‌ ചെയ്യ്ണ്ട്ട്ടാ ഗഡി അതെല്ലാം.. വൈകുന്നേരം 5 മണി ആയപ്പോൾ ഞാൻ ഇറങ്ങി.. വേറെ എമർജൻസി വർക്ക്‌ ഒന്നും പെന്റിങ് ഇല്ലാത്തോണ്ടാ അപ്പോ പോരാൻ പറ്റിയത്..അല്ലേൽ മിക്കവാറും 6 മണി എങ്കിലും ആകും... മാത്രമല്ല എനിക്ക് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഒന്നു പോകണമായിരുന്നു.. എന്റെ സുഹൃത്തു ശരത് ന്റെ വൈഫ്‌ ദീപ ഇന്ന് ഡിസ്ചാർജ് ആണ്.. ******

💬 Comments

View all comments