0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 3.8K
നീ വരാൻ നോക്കു നേരത്തെ തന്നെ.. ഇവിടെ ഓഫീസിൽ പിടിപ്പതു പണി ഉണ്ട്. എല്ലാം ഒന്ന് ഒതുക്കിയിട്ട് വേണം എനിക്കും ഏട്ടനും നേരത്തെ ഇറങ്ങാൻ.. ഞാൻ വയ്ക്കുവാടാ.." 'ഏട്ടത്തി ഞാൻ... ഏട്ടത്തി.....' ഏട്ടത്തി അപ്പോഴേക്കും ഫോൺ കട്ട്‌ ആക്കിയിരുന്നു... 'പുല്ല് ഇന്നിനി ഇപ്പോ അങ്ങോട്ട് കെട്ടി എടുക്കണം' ഞാൻ സ്വയം പറഞ്ഞു... ഒന്നാമതെ എനിക്ക് ഈ ഒരു പരിചയവും ഇല്ലാത്ത വീടുകളിൽ ഓരോ പരിപാടികൾക്ക് പോകുന്നത് മടുപ്പ് ആണ്.. സ്വന്തം ബന്ധത്തിൽ ഉള്ളവരുടെ ആണേൽ പോലും.. മഹാബോർ ഏർപ്പാട് ആണെന്നെ.. നിങ്ങൾക്കും തോന്നിയിട്ടില്ലേ അങ്ങനെ.. നമ്മൾ അവിടെ വെറും കട്ട പോസ്റ്റ് ആകും.. ഹല്ല പിന്നെ.. അവിടുന്ന് എങ്ങനേലും ഒന്നു പോന്നു കിട്ടിയാൽ മതി എന്നായിരിക്കും നമ്മുടെ ചിന്ത മുഴുവൻ.. അത് കൊണ്ടാനു ഞാൻ നാളെ കല്യാണത്തിന് പോലും പോകാത്തതു... അമ്മയ്ക്കും അച്ഛനും അറിയാവുന്ന വീട്ടുകാർ ആണ്.. എനിക്കും ഏട്ടനും വല്ല്യ പരിചയം ഒന്നുമില്ല.. നാളെ കല്യാണത്തിന് ഞാൻ ഇല്ല എന്ന് പറഞ്ഞു നേരത്തെ ഒഴിവായി..വേറെ ഒന്നുമില്ല ആകെ കിട്ടുന്ന അവധി ആണ് സൺ‌ഡേ.. ആ ദിവസം ഫ്രണ്ട്‌സ്ന്റെ ഒപ്പം കറങ്ങി അടിച്ചു നടക്കാല്ലോ എന്ന് കരുതി.. കൂട്ടത്തിൽ എല്ലാരും ഇത് പോലെ ഓരോ കോടാലികൾ ഒഴിവാക്കി ആണ് സൺ‌ഡേ ഒത്തു കൂടുക.. ചേട്ടനും നാളെ വേറെ എന്തോ പ്രോഗ്രാം ഉണ്ടെന്നു പറഞ്ഞു ഒഴിവായി...
അച്ഛനും അമ്മയും ഏട്ടത്തിയും ദേവൂട്ടിയും പോകുന്നുണ്ട് കല്യാണത്തിന്... അവർ കല്യാണം വിളിക്കാൻ വീട്ടിൽ വന്നപ്പോൾ ഞാൻ പുറത്തു പോയിരിക്കുവായിരുന്നു.. എന്നെ പിന്നീട് പെൺകുട്ടിയുടെ അച്ഛൻ എന്റെ ഫോൺ നമ്പർ വീട്ടിൽ നിന്നും

💬 Comments

View all comments