Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ചോദിച്ചു വാങ്ങി വിളിച്ചു കല്യാണം ക്ഷണിച്ചു..നേരിട്ട് കണ്ട് വിളിക്കാൻ പറ്റാത്തതിന്റെ വിഷമവും പറഞ്ഞു.. എനിക്കാണേൽ ഇപ്പൊ ഫോണിൽ കൂടെ ആണേലും വിളിച്ചതിൽ ആണ് വിഷമം ???
Woking day ആണേൽ ലീവ് കിട്ടില്ല എന്ന് പറഞ്ഞു ഒഴിവാക്കാൻ എളുപ്പം ആയിരുന്നു.. ഇതിപ്പോൾ സൺഡേ ആണ്.. എന്നാലും ഞാൻ നൈസ് ആയിട്ട് എസ്‌കേപ്പ് ആയത് ആണ്.. അപ്പോഴാണ് ഈ തലേ ദിവസത്തെ പോക്ക്... ഹല്ല പിന്നെ കോപ്പ്...
എന്തായാലും ഒഴിവാക്കാൻ പറ്റില്ല പോയേക്കാം എന്ന് ഞാനും കരുതി..
അന്ന് ഉച്ചക്ക് ശേഷം ഒച്ചിഴയും പോലെയാണ് സമയം പോയത്.. പണ്ട് പഠിക്കണ കാലത്ത്
ഉച്ചക്ക് ശേഷം ക്ലാസ്സിൽ ടീച്ചർ കാണാതെ കൂട്ടുകാരോട് ഒപ്പം സൊറ പറഞ്ഞു ബാക്ക്ബെഞ്ചിൽ ഇരുന്നുള്ള ഉറക്കം ആണ് ഇപ്പോ ഏറ്റവും മിസ്സ് ചെയ്യുന്നത്.. ഒരു ജോലിക്ക് കേറിയാൽ അത് പറ്റില്ലല്ലോ.. ഹാ അതൊക്ക ഒരു കാലം??
ഇനി തിരിച്ചു കിട്ടുമോ അതെല്ലാം.. ആ നല്ല നാളുകൾ... ??
വല്ലാണ്ട് മിസ്സ് ചെയ്യ്ണ്ട്ട്ടാ ഗഡി അതെല്ലാം..
വൈകുന്നേരം 5 മണി ആയപ്പോൾ ഞാൻ ഇറങ്ങി.. വേറെ എമർജൻസി വർക്ക് ഒന്നും പെന്റിങ് ഇല്ലാത്തോണ്ടാ അപ്പോ പോരാൻ പറ്റിയത്..അല്ലേൽ മിക്കവാറും 6 മണി എങ്കിലും ആകും...
മാത്രമല്ല എനിക്ക് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഒന്നു പോകണമായിരുന്നു..
എന്റെ സുഹൃത്തു ശരത് ന്റെ വൈഫ് ദീപ ഇന്ന് ഡിസ്ചാർജ് ആണ്..
******
ദീപ രണ്ടു ദിവസമായി ജൂബിലിയിൽ അഡ്മിറ്റ് ആയിരുന്നു.. ഒരു ആക്‌സിഡന്റ്.. മ്മടെ കിഴക്കേ കോട്ടെടെ അവിടെ വച്ചു.. ദീപ ഓടിച്ചിരുന്ന
ടു വീലറിന്റെ പുറകിൽ ഒരു ജീപ്പ്
💬 Comments
View all comments