Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
ആയിരുന്നു എങ്കിലും അത് ഇത്രയും രൂക്ഷമാക്കിതും അവൻ തന്നെ ആയിരുന്നു...
നാല് മാസം മുന്നേ ആയിരുന്നു എല്ലാത്തിന്റെയും തുടക്കം..
ഏട്ടനും ഏട്ടത്തിയും ഒരു ദിവസം ഏട്ടത്തിയുടെ വീട്ടിൽ പോയി മടങ്ങിവരുമ്പോൾ മ്മ്‌ടെ പുഴയ്ക്കൽ ട്രാഫിക് സിഗ്നലിൽന്റെ അവിടെ വച്ചു ഏട്ടന്റെ കാർ ഒരു എൻഡോവറിൽ ഒന്ന് തട്ടി.. റോഷന്റെ ഫ്രണ്ട്ന്റെ വണ്ടി ആയിരുന്നു അത്.. അവനും ഫ്രണ്ട്ഉം ആണ് വണ്ടിയിൽ ഉണ്ടായിരുന്നതു..
ചേട്ടന്റെ ഭാഗത്തു ആണ് മിസ്റ്റേക്ക്.. അവൻ സോറി പറഞ്ഞു.. അവന്മാരുടെ വണ്ടിക്കുഉം damage ഒന്നും സംഭവിച്ചിരുന്നില്ല..
എന്നാൽ അവർ ചേട്ടനുമായി പ്രശ്നത്തിനു വന്നു..
അവർ ഒന്നും രണ്ടും പറഞ്ഞു വഴക്കായി..
സംഗതി പ്രശ്നം ആകുമോ എന്ന് കണ്ട ഏട്ടത്തി ഉടനെ എന്നെ വിളിച്ചു കാര്യം പറഞ്ഞു... ഞാൻ അപ്പോൾ അവിടെ അടുത്ത് പൂങ്കുന്നത്ത് ഉണ്ടായിരുന്നു. ശരത്ഉം ഉണ്ടായിരുന്നു എന്റെ കൂടെ..
(കുറച്ചു മുന്നേ ഏട്ടത്തി എന്നെ വിളിച്ചിരുന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു അവിടെ ഉണ്ട് എന്ന്...
പക്ഷെ അപ്പോഴേക്കും അവർ പൂങ്കുന്നം ക്രോസ്സ് ചെയ്തിരുന്നു.. )
ഞാനും ശരത്തുഉം അപ്പോൾ തന്നെ കാർ എടുത്തു അങ്ങോട്ടേക്ക് വിട്ടു..
ഞാൻ കാറിൽ വന്നിറങ്ങുമ്പോൾ കാണുന്നത്
ചേട്ടന്റെ കോളറിൽ കുത്തി പിടിച്ചു തല്ലാൻ കൈ വീശുന്ന റോഷനെയാണ്..
ഏട്ടത്തി അവനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നണ്ട്...
ഞാൻ ഓടി വന്നു റോഷനെ പിടിച്ചു മാറ്റി..
അപ്പോഴാണ് ഏട്ടന്റെ കവിൾ ശ്രദ്ധിക്കുന്നത്.. അതോടെ അടി പൊട്ടി കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലായി..
പിന്നെ എന്റെ വലത്തേ കാലു പതിഞ്ഞതു ഞങ്ങടെ നേരെ കലി തുള്ളി വന്ന റോഷന്റെ നെഞ്ചിൽ ആയിരുന്നു..
ചവിട്ട്
💬 Comments
View all comments