0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
കൊണ്ട് വീണ അവനെ കൂടെ ഉണ്ടായിരുന്നവൻ എഴുന്നേൽപ്പിക്കാൻ നോക്കിയെങ്കിലും അവനു എഴുന്നേൽക്കാൻ പറ്റിയില്ലായിരുന്നു.. നേരെ ചെന്ന്‌ കൂടെ ഉള്ളവനെ തട്ടി മാറ്റി ഞാൻ തന്നെ കോളറിൽ പിടിച്ചു അവനെ എഴുന്നേൽപ്പിച്ചു കരണത്ത്‌ ഒന്ന് കൂടെ പൊട്ടിച്ചു... നല്ല മദ്യലഹരിയിൽ ആയിരുന്ന റോഷന് നെഞ്ചിൽ കിട്ടിയ എന്റെ ആദ്യചവിട്ട് തന്നെ മതിയായിരുന്നു ഒന്ന് എതിർക്കാൻ പോലും ആകാതെ തളർന്നുപോകാൻ... അവനെ വീണ്ടും തല്ലാൻ കൈ പൊക്കിയ എന്നെ അപ്പോഴേക്കും ചേട്ടനും ശരത്തും പിടിച്ചു മാറ്റി.. റോഷനെ അപ്പോഴേക്കും കൂടെ ഉള്ളവനും മറ്റ് ആരൊക്കയോ ചേർന്ന് പിടിച്ചു മാറ്റി.. എന്നിട്ടും കലി അടങ്ങാതിരുന്ന എന്നോട് ഏട്ടത്തി കരഞ്ഞു പറഞ്ഞു.. "ഇനി വേണ്ടാ.. അവനെ വിട്ടേക്ക് അനന്തു.. നമുക്ക് പോകാം.. "" കള്ളിന്റെ പുറത്തും കിട്ടിയ തല്ലിന്റെ കനത്തിലും കലി കേറിയ റോഷൻ ഞങ്ങളെ തെറി വിളിക്കുന്നുണ്ടായിരുന്നു.. ഒടുവിൽ കൂടെ ഉള്ളവൻ അവനെ ഉന്തിതള്ളി വണ്ടിയിൽ കയറ്റി കൊണ്ട് പോകുമ്പോഴും അവൻ എന്നെ വെറുതെ വിടില്ല എന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു..
വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു ഞാനും അപ്പോൾ... അവൻ പോയികഴിഞ്ഞു അവിടെ നിന്നിരുന്ന ഒരാൾ പറഞ്ഞാണ് അവനെപ്പറ്റി ഞങ്ങൾ അറിഞ്ഞത്.. തൃശ്ശൂരിൽ നിന്നുള്ള ഭരണകക്ഷി MLA ഡേവിഡ് പാലത്തിങ്കൽ ന്റെ അനന്തരവൻ.. ബാംഗ്ലൂരിലെ ഒരു വൻ വ്യവസായിയുടെ ഒരേ ഒരു സീമന്ത പുത്രൻ.. "റോഷൻ പുന്നെക്കാടൻ.." കാശിന്റെയും രാഷ്ട്രീയസ്വാധീനത്തിന്റെയും കൊഴുപ്പ്ൽ കള്ളും കഞ്ചാവും അടിച്ചു നടക്കുന്ന ഒരു തെറിച്ച വിത്ത്.. "സൂക്ഷിക്കണം..അവനു ഇല്ലാത്ത ഒരു പോക്കിരിത്തരവും ഇല്ല.. " അങ്ങനെയൊരു സൂചന കൂടി ഞങ്ങൾക്ക് തന്നിട്ട് ആണ് അയാൾ

💬 Comments

View all comments