Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
വഴി ഏട്ടത്തി റോഷനെ കണ്ടു.. അവന്റെ കൂടെ അപ്പോൾ നാലഞ്ചു പേര് ഉണ്ടായിരുന്നു..
അവൻ ഞങ്ങളുടെ കാർ നമ്പർ വച്ചു ഞങ്ങളുടെ ഡീറ്റെയിൽസ് എല്ലാം കണ്ടു പിടിച്ചു എന്നും അവനെ അന്ന് തല്ലിയതിനു പകരം ചോദിക്കുമെന്നും ഭീഷണിപ്പെടുത്തി..
വേണ്ടി വന്നാൽ എന്നെ കൊല്ലാൻ പോലും മടിക്കില്ല എന്ന് കൂടി പറഞ്ഞപ്പോൾ ഏട്ടത്തി ആകെ പേടിച്ചു പോയി..
ഇനി ഒരു കുഴപ്പത്തിനും വരരുത് എന്നും, എന്നെ ഒന്നും ചെയ്യരുത് എന്ന് ഏട്ടത്തി അവനോട് അപേക്ഷിച്ചപ്പോൾ,,
"നിന്റെ അനിയനെ ഞാൻ വെറുതെ വിടാം എന്നും അതിനു നീ മനസ്സ് വയ്ക്കണം "
എന്നായിരുന്നു അവന്റെ മറുപടി
"അവൻ വിളിക്കുന്ന സ്ഥലത്തു ആരും അറിയാതെ തനിച്ചു വരാൻ.. അവന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ.. ""
ഇതായിരുന്നു ആ പരമപുലയാടി മോൻ എന്റെ ഏട്ടത്തിയോട് പറഞ്ഞത്... ???
അത് കേട്ട് അവന്റെ കരണത്ത് അടിക്കാൻ ഏട്ടത്തി കൈ വീശിയതും അവൻ ഏട്ടത്തിയുടെ കയ്യിൽ കയറി പിടിച്ചു ഞെരിച്ചു..
'ഞാൻ വിചാരിച്ചാൽ ഈ നിമിഷം നിന്നെ പൊക്കി എടുത്തു കൊണ്ട് പോകുമെന്നും എന്റെ ആവശ്യം കഴിഞ്ഞിട്ട് നിന്നെ തിരിച്ചു വീട്ടിൽ എത്തിക്കാം' എന്നുമാണ് പിന്നെ ആ പന്ന തയ്യോളി പറഞ്ഞത്..
പാവം ഏട്ടത്തി അപ്പോഴേക്കും ആകെ പേടിച്ചു പോയിരുന്നു..
ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ അവൻ ഒന്ന്കൂടെ ഭീഷണി മുഴുക്കിയാണ് കാറിൽ കയറി സ്ഥലം വിട്ടത്..
------
സംഭവിച്ചത് അറിഞ്ഞു അവനെ തേടി ഇറങ്ങാൻ തുടങ്ങിയ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് അമ്മ തടഞ്ഞു...
"നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞങ്ങൾ ആരും ജീവനോടെ
💬 Comments
View all comments