0%

Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]

Author : രാജാ Read All Parts 4K
ഉണ്ടാകില്ല.."' എന്നാണ് എന്റെ ബഹളം കേട്ട് ഓടിയെത്തിയ ഏട്ടത്തി പറഞ്ഞത്.. ""ഞാൻ ആണ് എല്ലാത്തിനും കാരണക്കാരി എന്നും ഇന്നുണ്ടായതു അനന്തു അറിയാതെ നോക്കേണ്ടത് ഞാൻ ആയിരുന്നു..'' എന്നും പറഞ്ഞു പറഞ്ഞു ആ പാവം കരയുക ആയിരുന്നു.. എന്നെ തടഞ്ഞ ആ കൈകളിൽ വലത് കൈതണ്ടയിൽ ഞാൻ കണ്ടു, ആ നായിന്റെമോന്റെ വിരൽപ്പാടുകൾ ചുവന്നു കിടക്കുന്നത്.. അച്ഛമ്മയുടെയും അമ്മയുടെയും കരച്ചിലും എന്റെ ദേഷ്യവും കണ്ടു പേടിച്ചു കരഞ്ഞ ദേവൂട്ടിയുടെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്.. അവരുടെ ആ കണ്ണ്നീർ തന്നെയാണ് എന്നെ അന്ന് തടഞ്ഞത്.. എന്നാൽ എന്റെ ഉള്ളിൽ അവനോടുള്ള എന്റെ ദേഷ്യം ആളികത്തികൊണ്ടിരുന്നു.. എന്നാൽ ആ ദേഷ്യം അഗ്നിയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല... അടുത്ത ദിവസം വൈകുന്നേരം തന്നെ ബീച്ച് റോഡിൽ വച്ചു അത് സംഭവിച്ചു... അവനെ തേടി നടന്നിരുന്ന എന്നെ തേടി റോഷൻ എത്തി... ശരതുമായി സംസാരിച്ചു കൊണ്ട് എന്റെ സ്വിഫ്റ്റ്ഇൽ ചാരി നിന്നിരുന്ന എന്നെ അവൻ പുറകിൽ നിന്നും ആണ് ചവിട്ടി വീഴ്ത്തിയതു.. തടയാൻ വന്ന ശരത്തിനനെ അവന്റെ കൂടെ ഉള്ളവരിൽ ഒരുത്തൻ പിടിച്ചു നിർത്തി.. പ്രതീഷിക്കാതെ ഉള്ള അക്രമണത്തിൽ ഒന്ന് പകച്ചു പോയെങ്കിലും പെട്ടന്ന് സമനില വീണ്ടെടുത്ത് ഞാൻ എഴുന്നേറ്റു...
ഉടനെ പാഞ്ഞു വന്നു എന്റെ നേരെ വീശിയ റോഷന്റെ വലതു കൈ ബ്ലോക്ക്‌ ചെയ്ത എന്റെ ആദ്യത്തെ പഞ്ച് അവന്റെ നെഞ്ചിനിട്ട് ആയിരുന്നു.. അതിന്റ വേദനയിൽ അവന്റെ കണ്ണ് കൂമ്പി അടഞ്ഞ സെക്കന്റ്‌ഇൽ തന്നെ ഇടത് കൈ കൊണ്ടുള്ള അടുത്ത എന്റെ പ്രഹരം അവന്റെ താടിയെല്ല് തകർക്കാൻ

💬 Comments

View all comments